കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക് താങ്ങായി ആമസോണ്‍ സഹേലി

Posted on: August 29, 2020

കൊച്ചി: കുടുംബശ്രീ സംരംഭങ്ങൾ കോവിഡ് കാലത്ത് ആമസോണിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്‌ഫോമായ ആമസോൺ സഹേലിയുടെ പിന്തുണയോടെ മൂന്ന് ഇരട്ടി വളർച്ച നേടി. കുടുംബശ്രീ സംരംഭംങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ആഗോള വിപണിയെ ലക്ഷ്യമിട്ട് ആമസോണ്‍ സഹേലിവഴി മികച്ച വിത്പന നടക്കുന്നു. ഓണ്‍ലൈന്‍ പ്ലാറ്റഫോമില്‍ ഉത്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യുക, വില്‍ക്കുക തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ക്കൊക്കെ അമസോണ്‍ കുടുംബശ്രീ സംരംഭകര്‍ക്ക് കൃത്യമായ പരിശീലനവും, പ്രോത്സാഹനവും നല്‍കുന്നുണ്ട്. ഓണക്കാലത്ത് ആമസോണില്‍ ഹാന്‍ഡിക്രാഫ്റ്റ് ശ്രീബുധ, മുളക്കൊണ്ടും, ചിരട്ട കൊണ്ടും നിര്‍മിച്ച കരകൗശല ഉത്പന്നങ്ങള്‍ എന്നിവക്ക് ഓണം വിപണിയില്‍ വന്‍ വില്‍പ്പന നേരിടുന്നുണ്ട്.

പ്രാഥമികമായി പ്രാദേശിക വിപണികളില്‍ ഉത്പന്നങ്ങള്‍ കൈകൊണ്ട് നിര്‍മ്മിക്കുകയോ, വില്‍ക്കുകയോ വാങ്ങുകയോ ചെയ്തിരുന്ന ഈ വനിതാ സംരംഭകര്‍ക്ക് ലോജിസ്റ്റിക്‌സ് ഉള്‍പ്പെടെ വന്‍ വെല്ലുവിളികളാണ് നേരിടേണ്ടിവന്നിരുന്നത്. എന്നാല്‍ ആമസോണ്‍ സഹേലിയിലൂടെ ഇന്ന് കുടുംബശ്രീയിലെ വനിതാ സംരംഭകരെ പരിശീലിപ്പിക്കുകയും തടസ്സമില്ലാത്ത ഓണ്‍ബോര്‍ഡിംഗ് സഹായം, ഇമേജിംഗ്, കാറ്റലോഗിംഗ്, പ്രൊഡക്റ്റ് ലിസ്റ്റിംഗ്, സബ്‌സിഡി റഫറല്‍, സൗജന്യ അകൗണ്ട് മാനേജ്‌മെന്റ് എന്നിവയിലൂടെ അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ ഈ ആശങ്കകള്‍ പരിഹരിച്ചു സമീപകാലത്തെ തടസ്സങ്ങള്‍ കാരണം തിരിച്ചടികള്‍ ഉണ്ടെങ്കിലും, അടുത്തിടെ ആതിഥേയത്വം വഹിച്ച പ്രൈം ഡേ, ചെറുകിട ബിസിനസ് ദിനങ്ങള്‍ എന്നിവയില്‍ പങ്കെടുത്തതിലൂടെയും സ്റ്റാന്‍ഡ് ഫോര്‍ ഹാന്‍ഡ്മെയ്ഡ് സംരംഭത്തിന് കീഴിലുള്ള ആനുകൂല്യങ്ങളിലൂടെയും കുടുംബശ്രീ അടുത്ത മാസങ്ങളില്‍ വളര്‍ച്ച വന്‍ വളര്‍ച്ച നേടി.

വരാനിരിക്കുന്ന ഉത്സവകാലം നമുക്കെല്ലാവര്‍ക്കും ഇതിലും വലിയ സന്തോഷം നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു ‘. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസ് പറഞ്ഞു. ആമസോണ്‍ സഹേലിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: www.amazon.in/saheli സന്ദര്‍ശിക്കുക.

TAGS: Amazon | Kudumbashree | MSME |