മികച്ച ആഡംബര ബ്രാന്‍ഡ് പട്ടികയില്‍ കേരളത്തിലെ 3 ജ്വല്ലറികള്‍ ഇടം നേടി

Posted on: February 19, 2024

കൊച്ചി : ആഗോള തലത്തിലെ മികച്ച 100 ഡംബര ഉത്പന്ന മലബാര്‍ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇടം നേടികേരളത്തില്‍നിന്നുള്ള മലബാര്‍ ഗോള്‍ഡ്, കല്യാണ്‍ ജ്വല്ലേഴ്‌സ്, ജോയ്ആലുക്കാസ്.

ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റിന്റെ ഗ്ലോബല്‍ പവേഴ്‌സ് ഓഫ് ലക്ഷ്വറി ഗുഡ്‌സ് 2023 പട്ടികയില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ആദ്യമായാണ് ഇടംനേടുന്നത്. 19-ാം സ്ഥാനമാണുള്ളത്. ഇന്ത്യന്‍ കമ്പനികളില്‍ ഒന്നാം സ്ഥാനവും.

ആഗോള തലത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സ് 46-ാം സ്ഥാനത്തും, ജോയ് ആലുകാസ് 47-ാം സ്ഥാനത്തുമാണ്. സെന്‍കോ ഗോള്‍ഡ്, തങ്കമയില്‍ ജ്വല്ലറി, ടൈറ്റന്‍ ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ കമ്പനികളാണ് പട്ടികയിലുള്ളത്. ഫ്രഞ്ച് ആഡംബര ബ്രാന്‍ഡ് എല്‍വി എംഎച്ച് ആണ് ഒന്നാം സ്ഥാനത്ത്.