കരുനാഗപ്പള്ളിയില്‍ മലബാര്‍ ഗോള്‍ഡ് നവീകരിച്ച ഷോറൂം തുറന്നു

Posted on: January 8, 2024

കരുനാഗപ്പള്ളി : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ലോകോത്തര നിലവാരത്തില്‍ വിപുലീകരിച്ച കരുനാഗപ്പള്ളി ഷോറൂമിന്റെ ഉദ്ഘാടനം എംഎല്‍എമാരായ സി.ആര്‍. മഹേഷും സുജിത് വിജയന്‍പിള്ളയും സംയുക്തമായി നിര്‍വ്വഹിച്ചു. എന്‍എസ്എസ് സ്റ്റേറ്റ് ട്രഷററും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ അഡ്വ:എന്‍.വി. അയ്യപ്പന്‍പിള്ള ഭവനനിര്‍മാണ ധനസഹായം ഉദ്ഘാടനം ചെയ്തു.

കരുനാഗപ്പള്ളി മുനിസിപ്പല്‍ ചെയര്‍മാന്‍ കോട്ടയില്‍ രാജു, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞു മൗലവി, തഴവ സെന്റ് തോ മസ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ഫാ. ജോണ്‍സ്ലീബ, കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് എം. രാജേഷ്, വാര്‍ഡ്കൗണ്‍സിലര്‍ റെജി ഫോട്ടോപാര്‍ക്ക്, സിപിഐ നേതാവും ജില്ലാപഞ്ചായത്തംഗവുമായ അഡ്വ: അനില്‍ എസ്. കല്ലേലിഭാഗം, എസ്എന്‍ഡിപി യോഗം കരുനാഗപ്പള്ളി യൂണിയന്‍ പ്രസിഡന്റ് കെ. സുശീലന്‍, സെക്രട്ടറി എ. സോമരാജന്‍, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് തൊടിയൂര്‍ താഹ, ഓള്‍ കേരളഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാനഷറര്‍അഡ്വ: എസ്.അബ്ദുല്‍ നാസര്‍, മലബാര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ വി.എസ്. ഷറീജ്, കോര്‍പ്പറേറ്റ്‌ഹെഡ് ആര്‍. അബ്ദുല്‍ ജലില്‍, റീജനല്‍ ഹെഡ് എം.പി. സുബൈര്‍,സോണല്‍ ഹെഡ് എം.പി. ജാഫര്‍, ഷോറും ഹെഡ് കെ. സലൂബ് തുടങ്ങിയവര്‍ പങ്കെടുത്തു.