മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ വിറ്റുവരവ് 51,218 കോടി രൂപ

Posted on: April 10, 2024

കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ (ഇന്ത്യ ആന്‍ഡ് ഇന്റര്‍നാഷനല്‍) കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ വാര്‍ഷിക റീട്ടെയ്ല്‍ ആഗോള വിറ്റുവരവ് 51,218 കോടി രൂപ.

നിലവില്‍ 13 രാജ്യങ്ങളിലായി മലബാര്‍ ഗോള്‍ഡിനു 345 ഷോറൂമുകളുണ്ട്. യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, സിംഗപ്പൂര്‍, മലേഷ്യ, യുഎസ്, കാനഡ, യുകെ, ഓസ്‌ട്രേലിയ എന്നീ വിദേശരാജ്യങ്ങളിലാണു നിലവില്‍ ഷോറൂമുകളുള്ളത്. ന്യൂസീലന്‍ഡ്, ഈജിപ്ത്, ബംഗ്ലദേശ് എന്നീ രാജ്യങ്ങളില്‍ അടക്കം ഒരു വര്‍ഷത്തിനകം പുതിയ 100 ഷോറൂമുകള്‍ കൂടി ആരംഭിക്കും.