മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ദീപാവലി വില്പ്പനയില്‍ 32 ശതമാനം വര്‍ധനവ്

Posted on: November 15, 2023

കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ദീപാവലി ഓഫറുകള്‍ക്ക് ഉപയോക്താക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യത, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെ ദീപാവലി വില്‍പ്പനയില്‍ 32 ശതമാനം വര്‍ധനവ് കമ്പനി നേടിയിട്ടുണ്ട്.

നവംബര്‍ 19 വരെ നീണ്ടുനില്‍ക്കുന്ന ദീപാവലി ഓഫറുകളുടെ ഭാഗമായി അമൂല്യ രത്‌നങ്ങളിലും വജ്രങ്ങളിലും പണി തീര്‍ത്ത ആഭരണങ്ങളുടെ വലിയ ശേഖരം മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഷോറൂമുകളില്‍ ആഭരണ പ്രേമികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ മുപ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഡയമണ്ട്‌സിന്റെ മൂല്യത്തില്‍ 30 ശതമാനം വരെ ആകര്‍ഷകമായ വിലക്കുറവും ജെംസ്റ്റോണ്‍ ആഭരണങ്ങളുടെ പണിക്കുലിയില്‍ 30 ശതമാനം വരെ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനു പുറമെ 30,000 രൂപയ്ക്ക് സ്വര്‍ണാഭാരണങ്ങള്‍ വാങ്ങുമ്പോള്‍ 100 മില്ലിഗ്രാം സ്വര്‍ണം സൗജന്യമായും ലഭിക്കും. മൈന്‍ വജ്രാഭരണങ്ങള്‍ മാറ്റി പുതിയ സ്വര്‍ണാഭരണങ്ങളോ വജാഭരണങ്ങളോ വാങ്ങുമ്പോള്‍  100 ശതമാനം മൂല്യം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വിവാഹ പര്‍ച്ചേസുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും, സ്വര്‍ണത്തിന്റെ വില വര്‍ധനവില്‍ നിന്ന് രക്ഷ നേടാനായി വിലയുടെ മൂന്ന് ശതമാനം മുതല്‍ നല്‍കി മുന്‍കൂര്‍ ബുക്ക് ചെയ്യാനുള്ള സൗകര്യവും മലബാറിലുണ്ട്.