കല്യാണ്‍ ജുവലേഴ്‌സിന് ഹുറൂണ്‍ ബഹുമതി

Posted on: December 21, 2018

ഹുറൂണ്‍ ഇന്‍ഡസ്ട്രി അച്ചീവ്‌മെന്റ് അവാര്‍ഡ് മുംബൈയില്‍ നടന്ന ചടങ്ങില്‍ കല്യാണ്‍ ജുവല്ലേഴ്‌സ്‌ ചെയര്‍മാനും ഡയറക്ടറുമായ ടി എസ് കല്യാണരാമന്‍ ഏറ്റുവാങ്ങുന്നു. ബാര്‍ക്ലെയിസ് ഇന്ത്യ സി ഇ ഒ സത്യ ബന്‍സാല്‍, കല്യാണ്‍ ജുവല്ലേഴ്‌സ്‌ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍, ഹുറൂണ്‍ റിപ്പോര്‍ട്ട് ഇന്ത്യാ മാനേജിംഗ് ഡയറക്ടര്‍ അനസ് റഹ്മാന്‍ ജുനൈദ്, ഹുറൂണ്‍ റിപ്പോര്‍ട്ട് ഗ്ലോബല്‍ ചെയര്‍മാന്‍ റൂപര്‍ട്ട് ഹുഗ്വര്‍ഫ്, കല്യാണ്‍ ജുവല്ലേഴ്‌സ്‌ ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍ എന്നിവര്‍ വേദിയില്‍.

 

കൊച്ചി : ചൈന ആസ്ഥാനമായ ഹുറൂണ്‍ റിപ്പോര്‍ട്ടിന്റെ ഇന്‍ഡസിട്രി അച്ചീവ്‌മെന്റ് ബഹുമതി പ്രമുഖ ജുവലറി റീട്ടെയില്‍ ശൃംഖലയായ കല്യാണ്‍ ജുവല്ലേഴ്‌സിന്. ജുവലറി വിഭാഗത്തിലെ മികവിനുള്ള അംഗീകാരമായാണ് ബഹുമതി സമ്മാനിച്ചത്.

മുംബൈയില്‍ നടന്ന ചടങ്ങില്‍ കല്യാണ്‍ ജുവല്ലേഴ്‌സ്‌  ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. വ്യവസായ രംഗത്തെ ഏറ്റവും ഉയര്‍ന്ന ദേശീയ പുരസ്‌ക്കാരങ്ങളിലൊന്നാണ് ഹുറൂണ്‍ ഇന്‍ഡസ്ട്രി അവാര്‍ഡ്. റീട്ടെയില്‍ ആഭരണ ബ്രാന്‍ഡ് എന്ന നിലയില്‍ എത്തിയതിനുള്ള ഈ ബഹുമതി സ്വന്തമാക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജുവല്ലേഴ്‌സ്‌ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമന്‍ പറഞ്ഞു.