May 2024
സിഐഐ എക്സ്കോൺ 2017 : കൊച്ചിയിൽ റോഡ് ഷോ സംഘടിപ്പിച്ചു
Posted on: November 5, 2017
കൊച്ചി : സിഐഐ ഡിസംബർ 12 മുതൽ 16 വരെ ബംഗലുരുവിൽ സംഘടിപ്പിക്കുന്ന എക്സ്കോൺ 2017-നു മുന്നോടിയായി കൊച്ചിയിൽ റോഡ് ഷോ സംഘടിപ്പിച്ചു. നിർമാണ ഉപകരണങ്ങളുമായി ബന്ധപ്പെട്ട് ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ പ്രദർശനമാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സംഘടിപ്പിക്കുന്ന എക്സ്കോൺ 2017.
പുതു തലമുറ-സ്മാർട്ട് അടിസ്ഥാന സൗകര്യ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യയ്ക്കുള്ള നേതൃസ്ഥാനം ഉയർത്തിക്കാട്ടുന്നതായിരിക്കും എക്സ്കോൺ 2017 പ്രദർശനം. ബംഗലുരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന അഞ്ചു ദിവസത്തെ പ്രദർശനത്തിൽ വിദേശത്തു നിന്നുള്ള 300 കമ്പനിക ഉൾപ്പെടെ ആയിരത്തിലേറെ സ്ഥാപനങ്ങൾ പങ്കെടുക്കും. 40,000-ത്തിൽ ഏറെ ബിസിനസ് സന്ദർശകരെയും പ്രതീക്ഷിക്കുന്നു.
ഇന്ത്യയുടെ സ്ഥായിയായ വികസനത്തിന്റെ കാര്യത്തിൽ അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപങ്ങൾക്കു നിർണായക പങ്കാണു വഹിക്കാനുള്ളതെന്ന് റോഡ് ഷോയിൽ സംസാരിച്ച സിഐഐ ദക്ഷിണ മേഖലാ മുൻ ചെയർമാനും സീലിംഗ്സ് ആൻഡ് ജോയിന്റിംഗ്സ് സിഇഒ യും മാനേജിംഗ് ഡയറക്ടറുമായ കെ. കെ. എം. കുട്ടി ചൂണ്ടിക്കാട്ടി. സർക്കാരിന്റെ എല്ലാ നയപരമായ നീക്കങ്ങൾക്കും ഇടപെടലുകൾക്കും പിന്നിൽ ഈ ഘടകമാണുള്ളതെന്നും അദേഹം ചൂണ്ടിക്കാട്ടി.
TAGS: CII | CII EXCON 2017 | Confederation Of Indian Industry |
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മന്റും ഇസാഫ് ഫൗണ്ടേഷനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്