ടാറ്റാ എഐഎ ലൈഫ് സ്മാർട്ട് ഗ്രോത്ത് പ്ലസ്

Posted on: March 17, 2015

TATA-AIA-Life-Insurance-Log

കൊച്ചി : നിക്ഷേപത്തിന്റെ അനുക്രമ വർധന, ഉറപ്പുള്ള ബോണസ്, ആകർഷകമായ ലൈഫ് ഇൻഷുറൻസ് പരിരക്ഷ എന്നിവ സമന്വയിപ്പിക്കുന്ന സ്മാർട്ട് ഗ്രോത്ത് പ്ലസ് പദ്ധതി ടാറ്റാ എഐഎ ലൈഫ് ഇൻഷുറൻസ് പുറത്തിറക്കി.

നിക്ഷേപ മൂല്യത്തിന്മേൽ 5.5% വീതം വർദ്ധന പോളിസിയുടെ ആദ്യത്തെ അഞ്ചുവർഷം ലഭ്യമാക്കുന്നു ഈ നോൺ ലിങ്ക്ഡ് പാർട്ടിസിപ്പേറ്റിംഗ് എൻഡോവ്‌മെന്റ് അഷ്വറൻസ് പ്ലാൻ. ആറാം വർഷം മുതൽ കോമ്പൗണ്ട് റിവേർഷനറി ബോണസിനു പുറമേ സിആർബി യെ അടിസ്ഥാനമാക്കിയുള്ള ടേമിൽ ബോണസും സ്മാർട്ട് ഗ്രോത്ത് പ്ലസിന്റെ പ്രത്യേകതകളാണ്. ലൈഫ് ഇൻഷുറൻസ് ആനുകൂല്യമാണ് മറ്റൊരു ആകർഷണമെന്ന് ടാറ്റാ എഐഎ ലൈഫ് ഡെപ്യൂട്ടി സിഇഒ രവി വിശ്വനാഥ് പറഞ്ഞു.

ചുരുങ്ങിയ പ്രീമിയം തുക 10000 രൂപ. 30 ദിവസം മുതൽ 50 വയസ് വരെ പ്രായമുള്ളവരുടെ പേരിൽ പോളിസി ലഭിക്കും. പ്രീമിയത്തിന്മേൽ നികുതിയിളവ് ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുണ്ട്.