വാട്ട്‌സ്ആപ്പിലൂടെയും യുപിഐ യിലൂടെയും പ്രീമിയം അടയ്ക്കാന്‍ സൗകര്യവുമായി ടാറ്റ എഐഎ

Posted on: August 15, 2023

കൊച്ചി : ടാറ്റാ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് (ടാറ്റ എഐഎ) വാട്ട്‌സ്ആപ്പിലൂടെയും ഏകീകൃത പണമടവ് സംവിധാനത്തി (യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫെസസ്-യുപിഐ) ലൂടെയും ഡിജിറ്റല്‍ പണമടവ് സംവിധാനം ഏര്‍പ്പെടുത്തി. ഇന്‍ഷുറന്‍സ് മേഖലയില്‍ ആദ്യമായുള്ള ഈ സൗകര്യത്തിലൂടെ പോളിസി ഉടമകള്‍ക്ക് വാട്ട്‌സ്ആപ്പ്, യുപിഐ അധിഷ്ഠിത പെയ്‌മെന്റ് സംവിധാനങ്ങളിലൂടെ ലളിതമായി ഉടനടി പ്രീമിയം അടയ്ക്കാനാകും.

പുതിയതായി കൊണ്ടുവന്ന ഈ പെയ്‌മെന്റ് സൗകര്യം വേഗത്തിലും അനായാസമായും തടസമില്ലാതെയും ഡിജിറ്റലായി പ്രീമിയം അടയ്ക്കാനും വിജയകരമായി പ്രീമിയം അടച്ചെന്ന സ്ഥിരീകരണവും രസീതും ഉടനടി സ്വീകരിക്കാനും അവസരമൊരുക്കുന്നതാണ്. കൂടാതെ സാങ്കേതിക ജ്ഞാനം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഉപയോഗിക്കാന്‍ എളുപ്പമായ ഈ സംവിധാനം സങ്കീര്‍ണതയില്ലാത്ത പ്രീമിയം പെയ്‌മെന്റ് അനുഭവം സമ്മാനിക്കുകയും ചെയ്യുന്നു.

‘വാട്ട്‌സ്ആപ്പ്, പേയു എന്നിവയുമായി ചേര്‍ന്ന് ഇത്തരത്തില്‍ നൂതന ഡിജിറ്റല്‍ പെയ്‌മെന്റ് സൗകര്യമൊരുക്കാന്‍ സാധിച്ചതിന് അവരോട് നന്ദി പറയുന്നു. ഇതിലൂടെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് ഞങ്ങള്‍ ശ്രദ്ധേയമായ മറ്റൊരു ചുവടു കൂടി വെയ്ക്കുകയാണ്.’ പുതിയ ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനത്തെക്കുറിച്ച് ടാറ്റ എഐഎ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റും ഓപ്പറേഷന്‍സ് വിഭാഗം മേധാവിയുമായ സഞ്ജയ് അറോറ പറഞ്ഞു.

ടാറ്റ എഐഎ പ്രീമിയം കളക്ഷന്‍ മെച്ചപ്പെടുത്തുന്നതിന് വിവിധ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുകയും അതിന്റെ ഭാഷാ ശേഷി ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, തമിഴ്, ബംഗാളി എന്ന അഞ്ച് ഭാഷകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.

കമ്പനി ഇന്‍ഷുറന്‍സ് രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളായ ക്ലയിം തീര്‍പ്പാക്കല്‍ അനുപാതത്തിനും കൃത്യതയ്ക്കുമൊപ്പം വ്യക്തിഗത മരണാനന്തര ക്ലയിം തീര്‍പ്പാക്കല്‍ അനുപാതവും മെച്ചപ്പെടുത്തി. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇത് മുന്‍ വര്‍ഷത്തെ 98.53 ശതമാനത്തില്‍ നിന്നും 99.01 ശതമാനമായി വര്‍ധിപ്പിച്ചു.