മാജിക് പോക്കറ്റിന്റെ രഹസ്യവുമായി ടാറ്റാ എഐഎയുടെ പുതിയ ഡിജിറ്റല്‍ കാമ്പെയിന്‍

Posted on: June 27, 2023

കോഴിക്കോട് : അച്ഛന് മക്കളോടുള്ള സ്‌നേഹത്തെ കുറിച്ചുള്ള സന്ദേശത്തില്‍ അധിഷ്ഠിതമായ പുതിയ ഡിജിറ്റല്‍ കാമ്പെയിന് ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് തുടക്കം കുറിച്ചു. മക്കളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ അച്ഛന്‍ എങ്ങനെയാണ് ശ്രമിക്കുന്നത് എന്നതിന്റെ പിന്നിലുള്ള വസ്തുതകളാണ് മാജിക് പോക്കറ്റിന്റെ രഹസ്യം എന്ന പേരിലുള്ള ഈ കാമ്പെയിന്റെ അടിസ്ഥാനം.

അവരുടെ സ്വപ്നം ഒരു സൈക്കിളോ, അവധിക്കാല യാത്രയോ എംബിഎ വിദ്യാഭ്യാസമോ എന്തുമാകട്ടെ, ആ മാജിക് പോക്കറ്റ് അതു യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കും. ഫോറെസ്റ്റ് ഫിലിംസ് തയ്യാറാക്കി രജത്ത് കപൂര്‍ അച്ഛന്റെ വേഷത്തില്‍ എത്തുന്നതാണ് ഫിലിം.

കുടുംബത്തിനു വേണ്ടി വരുമാനം നേടുന്ന അച്ഛന്‍ പലപ്പോഴും നിശബ്ദമായ പല ത്യാഗങ്ങളും സഹിച്ചാണ് കുട്ടികളെ സംരക്ഷിക്കുന്നതെന്ന് ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫിസര്‍ ഗിരീഷ് കല്‍റ പറഞ്ഞു. പിതാക്കന്‍മാര്‍ക്ക് കുട്ടികളുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കുന്ന വിധത്തില്‍ ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് തങ്ങളുടെ ഗാരണ്ടീഡ് ഇന്‍കം പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫിലിം https://www.youtube.com/watch?v=2xLLiNxgrso എന്ന ലിങ്കില്‍ വീക്ഷിക്കാനാവും.