03
Friday
May 2024
May 2024
ബജാജ് അലയൻസ് ലൈഫ് റിവൈവൽ കാമ്പയിൻ
Posted on: October 30, 2016
കൊച്ചി : ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് മുടങ്ങിപ്പോയ ലൈഫ് ഇൻഷുറൻസ് പോളിസികൾ പുതുക്കുവാൻ നവംബർ 30 വരെ പ്രത്യേക റിവൈവൽ കാമ്പയിൻ ആരംഭിച്ചു. ഇക്കാലയളവിൽ ലാപ്സ് ആയ പരമ്പരാഗത പോളിസികൾ പുതുക്കുമ്പോഴുള്ള പലിശയിൽ 50 ശതമാനം ഇളവ് അനുവദിക്കും.
ഇങ്ങനെ റിവൈവ് ചെയ്യുന്ന പോളിസികൾക്ക് മുടങ്ങിയ കാലയളവിലെ പരിരക്ഷ, നികുതി ആനുകൂല്യങ്ങൾ, ബോണസ് തുടങ്ങിയവ ലഭ്യമാകും. കഴിഞ്ഞ വർഷം മൂന്നു മാസം കൊണ്ട് ബജാജ് അലയൻസ് ലൈഫ് ഇൻഷൂറൻസ് 66826 പോളിസികൾ റിവൈവ് ചെയ്യുകുയും 95.84 കോടി രൂപയോളം വരുന്ന റിവൈവൽ വൈവൽ പ്രീമിയം ശേഖരിക്കുകയും ചെയ്തിരുന്നു.
സാമ്പത്തിക പ്രശ്നങ്ങളാൽ പോളിസികൾ മുടങ്ങിപ്പോയവർക്ക് സഹായമെത്തിക്കാനാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ബജാജ് അലയൻസ് ലൈഫ് എം.ഡി.യും സിഇഒയുമായ അനൂജ് അഗർവാൾ പറഞ്ഞു.
News in this Section
Trending News