ബജാജ് അലയൻസ് 98.45 ശതമാനം ക്ലെയിമുകൾ സെറ്റിൽ ചെയ്തു

Posted on: September 26, 2015

Bajaj-Alianz-Bകൊച്ചി : ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി ഏപ്രിൽ- ജൂൺ ക്വാർട്ടറിൽ 98.45 ശതമാനം ക്ലെയിം സെറ്റിൽ ചെയ്തു. ലഭിച്ച 29,900 ക്ലെയിമുകളിൽ 29,437 എണ്ണത്തിലാണ് തീർപ്പു കല്പിച്ചത്. ക്ലെയിം ഇനത്തിൽ കമ്പനി 151.33 കോടി രൂപയാണ് നല്കിയത്. മുൻവർഷം ഇതേ കാലയളവിൽ നല്കിയ ക്ലെയിം തുക 170.52 കോടി രൂപയായിരുന്നു.

പ്രയാസം കൂടാതെ, എളുപ്പത്തിൽ ക്ലെയിം സെറ്റിൽ ചെയ്യുന്നതിന് കമ്പനി പ്രതിജ്ഞാബദ്ധമാണ്. ക്ലെയിം സെറ്റിൽമെന്റിന്റെ ശരാശരി കാലയളവ് 16 ദിവസത്തിൽ നിന്നു 11 ആയി കുറയ്ക്കുവാൻ സാധിച്ചുവെന്നു മാത്രമല്ല 97.06 ശതമാനം ക്ലെയിം നടപടിക്രമങ്ങളും ഓൺലൈനിൽ പൂർത്തിയാക്കുവാനും കമ്പനിക്കു സാധിച്ചു.

ക്ലെയിം സെറ്റിൽമെന്റ് വേഗം പൂർത്തിയാക്കാനായി നടപടികൾ ഡിജിറ്റലൈസ് ചെയതുവെന്ന് ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അഞ്ജു അഗർവാൾ പറഞ്ഞു. കൂടാതെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനമാണ് കമ്പനി കൈക്കൊണ്ടിട്ടുളളത്. സെറ്റിൽമെന്റ് നടപടിക്രമങ്ങൾക്കിടയിൽ കമ്പനി നേരിട്ട് ഇടപാടുകാരുമായി ടെലിഫോണിൽ ബന്ധപ്പെടുകയും ഡോക്യുമെന്റുകൾ അവരുടെ പക്കൽനിന്നു കമ്പനി പ്രതിനിധികൾ നേരിട്ടു ശേഖരിക്കുകയും ചെയ്യുന്ന സംവിധാനം നടപ്പാക്കിയതും സെറ്റിൽമെന്റ് പ്രക്രിയ വേഗത്തിലാക്കിയെന്നും അഞ്ജു അഗർവാൾ ചൂണ്ടിക്കാട്ടി.

ക്ലെയിം സെറ്റിൽമെന്റ് 30 ദിവസത്തിനപ്പുറത്തേയ്ക്കു നീങ്ങിയാൽ താമസം വരുന്ന ഓരോ ദിവസത്തിനും കമ്പനി 10.5 ശതമാനം പലിശ ഇടപാടുകാരനു നല്കും. സെറ്റിൽ തുക ഇലക്‌ട്രോണിക് ക്ലിയറൻസ് വഴി ഉപഭോക്താവിന്റെ അക്കൗണ്ടിൽ ലഭ്യമാക്കുകയാണ് ചെയ്യുന്നത്.