ശോഭ മെഡോസ്-വിസ്പറിംഗ് ഹില്‍ ഗേറ്റഡ് ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് കമ്മ്യൂണിറ്റി പ്രോജക്ടിന് തിരുവനന്തപുരം ആക്കുളത്ത് തുടക്കം

Posted on: October 14, 2022

തിരുവനന്തപുരം : റിയല്‍ എസ്റ്റേറ്റ് രംഗത്തെ അതികായരായ ശോഭ ലിമിറ്റഡ്, തിരുവനന്തപുരത്തെ ആക്കുളത്ത് ‘ശോഭ മെഡോസ് വിസ്പറിംഗ് ഹില്‍’ എന്ന തങ്ങളുടെ ആഡംബര അപ്പാര്‍ട്ട്‌മെന്റുകളുടെ ആദ്യ ഗേറ്റഡ് കമ്മ്യൂണിറ്റി സംരംഭത്തിന് തുടക്കം കുറിച്ചു. അന്താരാഷ്ട്ര നിലവാരത്തിലും ആഡംബരത്തിലും ഉയര്‍ന്ന ജീവിതശൈലിയിലുമുള്ള പ്രോജക്ടുകള്‍ക്ക് പേരുകേട്ട ശോഭ തങ്ങളുടെ പുതിയ അപ്പാര്‍ട്‌മെന്റ്‌റ് പ്രോജക്ടിലൂടെ ഉപഭോക്താക്കള്‍ക്ക് ആഡംബര ജീവിതശൈലിക്കും ഉയര്‍ന്ന നിക്ഷേപത്തിനുമുള്ള മാര്‍ഗങ്ങളാണ് തുറന്നുകൊടുക്കുന്നത്.

അന്താരാഷ്ട്ര എയര്‍പോര്‍ട്ട്, നാഷണല്‍ ഹൈവേ 66, റെയില്‍വേ സ്റ്റേഷന്‍, പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, കേരളത്തിലെ പ്രധാനപ്പെട്ട ഐടി ഹബ്ബ് എന്നിവിടങ്ങളിലേക്ക് 15 മിനിറ്റിനുള്ളില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന തരത്തിലാണ് അപ്പാര്‍ട്‌മെന്റുകള്‍ സ്ഥിതി ചെയ്യുക. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഉയര്‍ന്ന നിലവാരത്തിലുള്ള പ്രോജക്ടുകള്‍ ആവിഷ്‌കരിക്കുന്നതില്‍ കേരള വിപണിക്ക് സുപ്രധാനമായ ഒരു സ്ഥാനമുണ്ടെന്നും പരിസ്ഥിതി സൗഹൃദത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതും പുത്തന്‍ രീതിയിലും തയ്യാറാക്കുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നവയായിരിയ്ക്കും എന്ന് ശോഭ ലിമിറ്റഡ് ചെയര്‍മാന്‍ രവി പി എന്‍ സി മേനോന്‍ പറഞ്ഞു.

1.97 ഏക്കര്‍ ഭൂമിയില്‍ 1782 ചതുരശ്ര അടി മുതല്‍ 2218 അടി വിസ്തീര്‍ണ്ണമുള്ള മൂന്ന് കിടപ്പു മുറിവുകളുള്ള 98 അപ്പാര്‍ട്ട്‌മെന്റുകളാണ് സജ്ജീകരിക്കുന്നത്. ഇതില്‍ ഓരോ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ആക്കുളം തടാകത്തിന്റെയും വേളി കായലിന്റെയും സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് ശോഭ മെഡോസ് – വിസ്പറിംഗ് ഹില്ലിന്റെ രൂപകല്പ്പന. സ്വിമ്മിംഗ് പൂള്‍, ജിംനേഷ്യം, ബാഡ്മിന്റണ്‍ കോര്‍ട്ട്, ഇന്‍ഡോര്‍ ഗെയിം ഏരിയ മുതലായ ലോകോത്തര സൗകര്യങ്ങളാണ് തിരുവിതാംകൂര്‍ വിക്ടോറിയന്‍ മാതൃകയില്‍ നിര്‍മ്മിക്കുന്ന ‘ശോഭ മെഡോസ് – വിസ്പറിങ്ങ് ഹില്ലിലെ’ ക്ലബ് ഹൗസുകളില്‍ നിന്ന് ലഭ്യമാകുന്നത്. താമസക്കാര്‍ക്ക് പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനു വേണ്ടി ഫോറസ്റ്റ് മെഡിറ്റേഷന്‍ ഡെക്ക്, ബാംബൂ വോക്ക്, ബോണ്‍ ഫയര്‍ ഡെക്ക് മുതലായവയും ഇവിടെ ഒരുക്കുന്നുണ്ട്.

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ഒരു പ്രോജക്ട് ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും കേരളത്തില്‍ ഇത് നാലാമത്തെ ജില്ലയിലാണ് ഞങ്ങള്‍ ലോകോത്തര നിലവാരത്തിലുള്ള വീടുകള്‍ ഉപഭോക്താക്കള്‍ക്ക് ഒരുക്കുന്നതെന്നും ശോഭാ ലിമിറ്റഡ് എംഡിയായ ജഗദീഷ് നങ്ങിനേനി പറഞ്ഞു. ശോഭ ലിമിറ്റഡ് കമ്പനിയുടെ ഒരു നാഴികക്കല്ലാണ് ഈ പ്രോജക്ട് എന്നും അപ്പാര്‍ട്ട്‌മെന്റുകള്‍ മനോഹരമായി രൂപകല്പ്പന ചെയ്യുന്നത് കൊണ്ടും പ്രവര്‍ത്തനക്ഷമതയോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതും കൊണ്ടാണ് ഉപഭോക്താക്കള്‍ ശോഭയില്‍ വിശ്വാസം അര്‍പ്പിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉയര്‍ന്ന ഗുണനിലവാരം, സുസ്ഥിരമായ പ്രവര്‍ത്തനങ്ങള്‍, പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള കൃത്യനിഷ്ഠത എന്നിവ കൊണ്ട് ശ്രദ്ധേയമായ ബ്രാന്‍ഡാണ് ശോഭ ലിമിറ്റഡ്. 1995ല്‍ സംരംഭം ആരംഭിച്ചത് മുതല്‍ നിരവധി മേഖലകളില്‍ നിന്നുള്ള അംഗീകാരങ്ങള്‍ ശോഭ ലിമിറ്റഡിന് നേടാന്‍ സാധിച്ചു. തൃശ്ശൂരില്‍ ശോഭ പൂര്‍ത്തിയാക്കിയ പ്രോജക്ടിന് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ നെറ്റ് വാട്ടര്‍ പോസിറ്റീവ് പ്ലാറ്റിനം റേറ്റിംഗ് ലഭിച്ചിരുന്നു.