ദക്ഷിണേന്ത്യ ഏറ്റവും സാമ്പത്തിക ഭദ്രതയുള്ള മേഖല ; ഐപിക്യു 4.0 പ്രൊട്ടക്ഷന്‍ കോഷ്യന്റില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് : മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ്

Posted on: April 22, 2022

കൊച്ചി : ഏറ്റവും സാമ്പത്തിക ഭദ്രതയുള്ള മേഖല ദക്ഷിണേന്ത്യയെന്ന് ഇന്ത്യ പ്രൊട്ടക്ഷന്‍ കോഷ്യന്റ് (ഐപിക്യു) 4.0 സര്‍വേ. മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, കാന്തറുമായി സഹകരിച്ച് നടത്തിയ സര്‍വേയിലാണ് ഫലം. 2021 ഡിസംബര്‍ 10 മുതല്‍ 2022 ജനുവരി 14 വരെ 25 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നായി 5,729 പേര്‍ സര്‍വേയില്‍ പങ്കെടുത്തു.

പ്രൊട്ടക്ഷന്‍ കോഷ്യന്റ് 51 മായി ദക്ഷിണേന്ത്യയാണ് ഏറ്റവും മുന്നില്‍. തൊട്ടുപിന്നാലെ നോര്‍ത്ത് (50), വെസ്റ്റ് ആന്‍ഡ് ഈസ്റ്റ് (49) എന്നിവയും. ദക്ഷിണ മേഖലയുടെ സുരക്ഷാ നിലവാരം സ്‌കെയിലില്‍ 57 ശതമാനത്തോടെ ഒന്നാമതും നോര്‍ത്ത് ആന്‍ഡ് ഈസ്റ്റ് 56 ശതമാനവും വെസ്റ്റ് 54 ശതമാനവുമാണ്. ദക്ഷിണേന്ത്യയുടെ മൊത്തത്തിലുള്ള സാമ്പത്തിക തയ്യാറെടുപ്പ് അതിന്റെ ഉയര്‍ന്ന ലൈഫ് ഇന്‍ഷുറന്‍സ് (80 ശതമാനം), വിജ്ഞാന സൂചിക (71) എന്നിവയില്‍ നിന്നാണ്.

ദക്ഷിണേന്ത്യ ആഡംബര ചെലവുകളേക്കാള്‍ സമ്പാദ്യത്തിനും നിക്ഷേപത്തിനും മുന്‍ഗണന നല്‍കുന്നു. 53 ശതമാനം കുട്ടികളുടെ വിദ്യാഭ്യാസത്തിനും 37 ശതമാനം കുട്ടികളുടെ വിവാഹത്തിനും 36 ശതമാനം മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കും 36 ശതമാനം വിരമിക്കല്‍ ജീവിതത്തിനും വേണ്ടിയാണ് സമ്പാദ്യങ്ങളും നിക്ഷേപങ്ങളും തെരഞ്ഞെടുക്കുന്നത്.

പാന്‍ഡെമിക്കിന് ശേഷം രണ്ട് വര്‍ഷത്തിലേറെയായി, അര്‍ബന്‍ ഇന്ത്യ അവരുടെ സാമ്പത്തിക അവബോധം വികസിപ്പിക്കുകയും ഭാവി സംരക്ഷിക്കാന്‍ ബോധപൂര്‍വമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നു. ഐപിക്യു 4.0, വിവിധ പ്രദേശങ്ങളിലെ സാമ്പത്തിക ഭദ്രതാ അവബോധം ഉയര്‍ത്തിക്കാട്ടുന്നു. മുന്‍ പതിപ്പുകളെ അപേക്ഷിച്ച് പുതിയ സര്‍വേയില്‍ ഉയര്‍ന്ന പ്രൊട്ടക്ഷന്‍ കോഷ്യന്റ് രേഖപ്പെടുത്തി. ദക്ഷിണേന്ത്യയുടെ സാമ്പത്തിക സന്നദ്ധത മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യേന കൂടുതലാണെങ്കിലും, ലൈഫ് ഇന്‍ഷുറന്‍സ് സ്വീകരിക്കുന്നതില്‍ ആശങ്കാജനകമായ വളര്‍ച്ചയാണ് കാണുന്നത്. ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിലൂടെ, ദക്ഷിണേന്ത്യ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ സാമ്പത്തികമായി സംരക്ഷിക്കപ്പെടുമെന്ന് എനിക്കുറപ്പുണ്ട്-മാക്‌സ് ലൈഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വി വിശ്വാനന്ദ് പറഞ്ഞു.

TAGS: Max Life |