യുഎസ്പി – കാസ്പിയൻ ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് സംയുക്തസരംഭം

Posted on: November 19, 2020

കൊച്ചി : ഭീമാ ജ്യൂവലറി തിരുവനന്തപുരം ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖലയിലെ സംരംഭമായ അര്‍ബന്‍ സ്‌കേപ് പ്രോപ്പര്‍ട്ടീസ് എല്‍എല്‍പിയു യുഎസ്പി) കാസ്പിയന്‍ ഗ്രൂപ്പും റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ വികസിപ്പിച്ചെടുക്കാന്‍ കൈകോര്‍ക്കുന്നു.

ഇതിന്റെ ഭാഗമായി 3 കെട്ടിടങ്ങളിലായി 5 ലക്ഷം ചതുരശയടി വിസ്തൃതിയുള്ള ടെക് പാര്‍ക്കിന്റെ നിര്‍മാണം ആരംഭിച്ചു. ഐടി,ഐടിഇസ്, കോര്‍പറേറ്റുകള്‍,സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് പ്രയോജനപ്പെടുത്താവുന്ന വിധത്തിലാണ് ടെക് പാര്‍ക്ക്, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, ബംഗലുരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ വിവിധ സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കുമെന്നു ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ബി.ഗോവിന്ദന്‍, മാനേജിംഗ് ഡയറക്ടര്‍ എം.എസ് സുഹാസ്, മുക്കാടന്‍ ഗ്രൂപ്പ് സാരഥി തോമസ് ചാക്കോ എന്നിവര്‍ പറഞ്ഞു.