ജി എസ് ഐ റീജണൽ ലാൻഡ് സ്ലൈഡ് ഏർലി വാണിംഗ് മോഡൽ പരീക്ഷിച്ചു

Posted on: August 28, 2020

കൊച്ചി :  ജിയോളജിക്കല്‍ സര്‍വേഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍  മണ്ണിടിച്ചിലിനെക്കുറിച്ച്മുന്നറിയിപ്പ് നല്‍കുന്ന ജി എസ് ഐ റീജണൽ ലാൻഡ് സ്ലൈഡ് ഏർലി വാണിംഗ്  സിസ്റ്റത്തിന്റെ പരീക്ഷണം പുരോഗമിക്കുന്നു. പശ്ചിമ ബംഗാളിലെ ഡാർജിലിങ് ജില്ലയിലും തമിഴ് നാട്ടിലെ നീല്‍ഗിരി ജില്ലയിലുമാണ് പരിശോധന നടത്തുന്നത്. ഈ സംവിധാനം രണ്ട് സ്ഥലങ്ങളിലുംകുറച്ച് വര്‍ഷങ്ങളില്‍ മണ്‍സൂണ്‍ കാലത്ത് പരിശോധന നടത്തി സാധുത ഉറപ്പാക്കിയശേഷമായിരിക്കും പ്രവര്‍ത്തനസജ്ജമാകുക. കല്‍ക്കനി, ഖനികളുടെചുമതലയുള്ള കേന്ദ്ര മന്ത്രി  പ്രഹ്‌ളാദ് ജോഷി സോഷ്യല്‍മീഡിയ വഴിയാണ് ഈ വിവരം പങ്കുവെച്ചത്.

ഇത്തരത്തിലുള്ള മണ്ണിടിച്ചില്‍മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തനസജ്ജമായിട്ടുള്ള മറ്റ്വികസിത രാജ്യങ്ങളിലേപ്പോലെ ഇന്ത്യയിലുംകുറച്ച് വര്‍ഷങ്ങളില്‍ മണ്‍സൂണ്‍ കാലത്ത് വിപുലമായ മണ്ണ് പരിശോധനയും എല്‍ഇഡബ്ല്യുഇഎസ് മാതൃകകളുടെ പരിശോധനയും മണ്ണിടിച്ചില്‍ സാധ്യതയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ പ്രായോഗിക പരിശോധനയും നടത്തിയ ശേഷമേ ഇത് പ്രവര്‍ത്തനസജ്ജമാക്കാവൂ എന്ന് ജിയോളജിക്കല്‍ സര്‍വേഓഫ്ഇന്ത്യ ജിഎച്ച്ആര്‍എംവിഭാഗം ഡയറക്ടര്‍ ഡോ. സായ്ബാല്‍ഘോഷ് പറഞ്ഞു. ലാൻഡ് സ്ലിപ്പ്
എന്ന സംയുക്ത അന്താരാഷ്ട്ര ഗവേഷണ പദ്ധതിയുടെ ഭാഗമായി ഭൂപ്രകൃതി, കാലാവസ്ഥ, സോഷ്യല്‍ഡൈനാമിക്സ്രംഗങ്ങളിലെ നിരവധി ഇന്ത്യന്‍, യൂറോപ്യന്‍ ഗവേഷകരുടെസഹകരണത്തോടെയാണ്ജിഎസ്ഐ ഈ സാങ്കേതികവിദ്യവികസിപ്പിച്ചിരിക്കുന്നത്. ഹിമാലയന്‍ മലനിരകള്‍, വടക്ക് കിഴക്കന്‍ ഇന്ത്യയുടെസബ് ഹിമാലയന്‍ ഭാഗങ്ങള്‍, പശ്ചിമഘട്ടം തുടങ്ങിയ മണ്ണിടിച്ചില്‍ സാധ്യതയുള്ള മലനിരകളപം പര്‍വ്വത നിരകളുമടങ്ങിയ പ്രദേശങ്ങള്‍ ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലുംരണ്ട്്കേന്ദ്രഭരണ പ്രദേശങ്ങളിലുമായിവ്യാപിച്ചു കിടക്കുന്നു.

170 ജില്ലകളിലായി, ഇന്ത്യന്‍ ഭൂപ്രദേശത്തിന്റെ 12.6% (4.2 ലക്ഷം ചതുരശ്രഅടി) ഉള്‍ക്കൊള്ളുന്നതാണ് ഈ മണ്ണിടിച്ചില്‍ സാധ്യതാമേഖല. സമീപകാലത്തായി നോണ്‍-സ്ട്രക്ചറല്‍ നടപടികള്‍ക്ക് പ്രചാരംവര്‍ധിച്ചിട്ടുണ്ട്. ഇത് വിജയകരമായിവികസിപ്പിക്കുകയും പ്രയോഗിക്കുകയുംചെയ്താല്‍താരതമ്യേന കുറഞ്ഞ ചെലവില്‍ദുരന്തങ്ങളെ പ്രതിരോധിക്കാനാകും. മണ്ണിടിച്ചില്‍ദുരന്തലഘൂകരണത്തിനുള്ള ഘടനാപരമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ചെലവേറിയതാണ്. കാരണം ഇത് ഒന്നോചെറിയൊരുകൂട്ടം മണ്ണിടിച്ചില്‍ പ്രദേശങ്ങളില്‍ മാത്രമേ സ്ഥാപിക്കാനാകൂ. അതിനാല്‍, അപകട ഭീഷണിയുണ്ടാക്കുന്ന ഘടകങ്ങളുടെ അടിസ്ഥാനത്തിലും അപകടം ബാധിക്കാനിടയുള്ളവരുടെതോത് കണക്കിലെടുത്തുമാണ് ഇത്തരം നിര്‍മ്മിതികള്‍ സ്ഥാപിക്കുക.

ഇന്ത്യയിലെ മുഴുവന്‍ മണ്ണിടിച്ചില്‍ സാധ്യതാ മേഖലകള്‍ക്കുമായി (4.2 ലക്ഷം ചതുരശ്ര കിലോമീറ്റര്‍) 1:50,000 തോതിലുള്ള മണ്ണിടിച്ചില്‍ സംവേദനാ രേഖ തയാറാക്കുന്ന നാഷണല്‍ സസെപ്റ്റിബിലിറ്റി മാപ്പിംഗ് (എന്‍എല്‍എസ്എം) എന്ന ദേശീയ പ്രൊജക്ടിന്റെ അവസാനഘട്ടത്തിലാണ്ഇപ്പോള്‍ജിഎസ്ഐ. റിമോട്ട് സെന്‍സിംഗും ഫീല്‍ഡ് അധിഷ്ഠിത ഇന്‍പുട്ട് രേഖയും ഉപയോഗിച്ച് വികസിപ്പിച്ച നാഷണല്‍ ലാന്‍ഡ്സ്ലൈഡ് ഇന്‍വെന്ററി തയാറാക്കലും ഇതിലുള്‍പ്പെടുന്നു. 2019-20 വരെ ആകെ ടാര്‍ജറ്റിന്റെ (3.57 ലക്ഷം ചതുരശ്ര കിലോമീറ്റര്‍) 86% വരെ എന്‍എല്‍എസ്എം പ്രൊജക്ടില്‍ജിഎസ്ഐ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

രാജ്യത്തിന്റെദുരന്തനിവാരണ പദ്ധതികള്‍ക്ക് ഉപയോഗിക്കുന്നതിനായി ഭൂപ്രദേശം സംബന്ധിച്ച ഈ വലിയ വിവര ശേഖരം ഘട്ടംഘട്ടമായി പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കും. ജിഐഎസ്-എനേബിള്‍ഡ് മാപ്പ് വിവരത്തിന്റെ 61% വും (2.55 ലക്ഷം ചതുരശ്ര കിലോമീറ്റര്‍) ജിഎസ്ഐയുടെ ഭൂകോശ് മാപ്പ് പോര്‍ട്ടലില്‍ (http://bhukosh.gsi.gov.in/Bhukosh/Public) അപ്‌ലോഡ് ചെയ്തിട്ടുണ്ട്.  ഇത് സൗജന്യമായിഡൗണ്‍ലോഡ്ചെയ്യാവുന്നതും സ്റ്റേക്ക് ഹോള്‍ഡര്‍മാര്‍ക്ക് ഉപയോഗിക്കാവുന്നതുമാണ്.

അപ്ലോഡ്ചെയ്തിട്ടുള്ള എന്‍എല്‍എസ്എം ഡേറ്റാബേസില്‍ 52,146 മാപ്പ്ഡ് ലാന്‍ഡ്സ്ലൈഡ് പോളിഗണ്‍ ഡേറ്റയും ഫീല്‍ഡ്-വാലിഡേറ്റഡ്ജിയോ-പാരാമെട്രിക് അട്രിബ്യൂട്ട്സ് സഹിതമുള്ള 25,184 ലാന്‍ഡ്സ്ലൈഡ് പോയിന്റ്ഡേറ്റയുുണ്ട്. 18 മണ്ണിടിച്ചില്‍ സാധ്യതാ സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയുംസ്റ്റേക്ക്ഹോള്‍ഡര്‍മാര്‍ക്ക് ഇത് ഉപയോഗിക്കാം. മീഡിയംസ്‌കെയിലിലുള്ള ഏറ്റവുംകാര്യക്ഷമമായ അടിസ്ഥാന ഭൂവിവര മാര്‍ഗമാണ്ജിഎസ്ഐയുടെ എന്‍എല്‍എസ്എം ഡേറ്റാബേസ്. ഇന്ത്യയിലെ മലനിര/പര്‍വ്വത മേഖലകളിലെ അടിസ്ഥാനസൗകര്യ വികസനത്തിനും പദ്ധതി ആസൂത്രണത്തിനുമായി ഏകോപിപ്പിക്കാവുന്നതും വിനിയോഗിക്കാവുന്നതുമാണിത്. ഇത് കൃത്യമായി നടപ്പാക്കിയതാല്‍, കൂടുതലായും മനുഷ്യനിര്‍മ്മിത നടപടികളിലൂടെയുണ്ടാകുന്ന പുതിയ മണ്ണിടിച്ചിലുകള്‍ തടയാന്‍ കഴിയും.

ഭൂവിനിയോഗമേഖലായ നിയന്ത്രങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സ്ഥലസംബന്ധിയായ മികച്ച പ്രവചന മാര്‍ഗമാണ് ഭൂപ്രകൃതി സംവേദന രേഖ (ലാന്‍ഡ്സ്ലൈഡ് സസെപ്റ്റിബിലിറ്റിമാപ്പ്) എന്ന്ജിയോളജിക്കല്‍ സര്‍വേഓഫ് ഇന്ത്യജിഎച്ച്ആര്‍എംവിഭാഗം ഡയറക്ടര്‍ ഡോ. സായ്ബാല്‍ഘോഷ് പറഞ്ഞു. ഇന്ത്യയില്‍ നീല്‍ഗിരിജില്ലയിലുംനൈനിറ്റാളിലുമാണ് ഇതുപയോഗിക്കുന്നത്.

മലനിരകളുടെവികസനത്തിനുംകൈകാര്യംചെയ്യലിനുമായി ഈ സുപ്രധാന ഭൂവിവര മാര്‍ഗം മറ്റ്് മണ്ണിടിച്ചില്‍ സാധ്യതാ സംസ്ഥാനങ്ങളും ഉപയോഗിച്ചു തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഭൂപ്രതലങ്ങളുടെ സവിശേഷതയനുസരിച്ചാണ് മണ്ണിടിച്ചിലുണ്ടാകുന്നത്. അവയെകൈകാര്യംചെയ്യുന്ന രീതിയുംവ്യത്യസ്തമായിരിക്കും. എന്നിരുന്നാലും, ഭൂപ്രതല സംരക്ഷണവുംമണ്ണൊലിപ്പ് തടയല്‍ നടപടികളും, ജ്യോമെട്രി മോഡിഫിക്കേഷനും മാസ് ഡിസ്ട്രിബ്യൂഷന്‍ നടപടികളും, ഹൈഡ്രോളജി (സര്‍ഫസ് ഡ്രെയ്നേജ്), ഹൈഡ്രോജിയോളജിക്കല്‍ (സബ്-സര്‍ഫസ് ഡ്രെയ്നേജ്) മോഡിഫിക്കേഷന്‍ നടപടികള്‍, ചരിവ്ദൃഢമാക്കല്‍ നടപടികള്‍ (മണ്ണിന്റെ സവിശേഷതകളുടെ പരിവര്‍ത്തനവുംരൂപാന്തരവും, ട്രാന്‍സ്ഫറിംഗ് ലോഡ്സ്ടുകംപീറ്റന്റ് ഗ്രൗണ്ട്), റിട്ടെന്‍ഷന്‍ സ്ട്രക്ചേഴ്സ് എന്നിവയാണ് പൊതുവിലുള്ള ഘടനാപരമായ ദുരന്ത ലഘൂകരണ നടപടികള്‍.

അരുണാചല്‍പ്രദേശിലെ ടാര്‍ജറ്റ് പ്രദേശങ്ങളിലെ പ്രാദേശിക മണ്ണിടിച്ചില്‍മുന്നറിപ്പ് സംവിധാനത്തിനും എന്‍എല്‍എസ്എം പ്രൊജക്ടിന്റെ നടപ്പാക്കലിനും പുറമേ (1: 10,000) എന്ന മീസോസ്‌കെയിലില്‍, തിരഞ്ഞെടുത്ത മേഖലകളില്‍ മണ്ണിടിച്ചില്‍ അപകടസാധ്യതാ മേഖലാവത്കരണ പ്രവൃത്തികള്‍ക്കും മണ്ണിടിച്ചില്‍ദുരന്ത അവലോകനത്തിനായികൂടുതല്‍ വിശദമായ ഭൂമിശാസ്ത്ര വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായിസൈറ്റ്-സ്പെസിഫിക് (1:2000 സ്‌കെയിലിനേക്കാള്‍ വലുത്) മണ്ണിടിച്ചില്‍ വിവരശേഖരണത്തിനും ഘടനാപരമായ നിര്‍മ്മാണ പ്രക്രിയകളിലൂടെയുള്ളതും അല്ലാത്തതുമായ ദുരന്ത ലഘൂകരണ നടപടികള്‍ സ്ഥാപിക്കുന്നതിനുമാണ്ജിഎസ്ഐഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്ന് ജിഎസ്ഐയിലെ ഡോ. സായ്ബാല്‍ഘോഷ്‌കൂട്ടിച്ചേര്‍ത്തു. ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെയും റോഡ് പരിപാലന അതോറിറ്റികളുടെയും പ്രത്യേക അഭ്യര്‍ഥനകള്‍ക്കു വിധേയമായ മേൽപ്പറഞ്ഞ
പ്രവൃത്തികള്‍ നടപ്പാക്കാന്‍ സൈറ്റ് തെരഞ്ഞെടുക്കുന്നതിന് ജിഎസ്ഐ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.