വാള്‍മാക്സ് പെയിന്റ്സിന് അന്താരാഷ്ട്ര അംഗീകാരം

Posted on: August 21, 2020

കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെയിന്റ് നിര്‍മാണ കമ്പനിയായ വാള്‍മാക്സ് പെയിന്റ്സിന് അന്താരാഷ്ട്ര അംഗീകാരം. ഇന്ത്യയില്‍ തന്നെ ആദ്യമായി ‘സ്റ്റെയ്ന്‍-എക്‌സ് സാനിറ്റൈസ്’ അണുവിമുക്ത ഇന്റീരിയര്‍ എമല്‍ഷന്‍ നിര്‍മിച്ച്, സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാനിറ്റൈസ്ഡ് എന്ന കമ്പനിയുടെ ജെം ഫ്രീ സര്‍ട്ടിഫിക്കറ്റാണ് വാള്‍മാക്സ് കരസ്ഥമാക്കിയത്.

പ്രസ്തുത പെയിന്റ് ഉപയോഗിച്ചിട്ടുള്ള പ്രതലങ്ങള്‍ 99.9 ശതമാനം കൊറോണ വൈറസ് അടക്കമുള്ള വൈറസുകളെയും മറ്റു ബാക്ടീരിയകളെയും ഫലപ്രദമായി പ്രതിരോധിക്കും എന്ന് വിവിധ ടെസ്റ്റുകളിലൂടെ തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്.

കേന്ദ്ര സര്‍ക്കാരിന്റെ സ്ഥാപനമായ ബയോടെക്  ടെസ്റ്റിംഗ് സര്‍വീസിന്റെ (ബി.ടി.എസ്.) സര്‍ട്ടിഫിക്കറ്റും സ്റ്റെയ്ന്‍-എക്‌സ് എമല്‍ഷന്‍ നേടിയിട്ടുണ്ട്.

TAGS: Wall Maax Paint |