വിസ്താരയുടെ രണ്ടാം പദ്ധതിക്ക് തുടക്കമായി

Posted on: September 2, 2019

വെർച്വൽ ഓഫിസ് സ്പേസ്ദാതാക്കളായ വിസ്താര കൊച്ചി കാനൻഷെഡ് റോഡിൽ ആരംഭിക്കുന്ന രണ്ടാമത് പദ്ധതിയുടെ ശിലാസ്ഥാപനം ഇ. കമലവും എസ്. സുബ്രഹ്മണ്യവും ചേർന്ന് നിർവഹിക്കുന്നു. എസ്. ഗിരിധർ, മീനാക്ഷി ഗിരിധർ, മഹാദേവ് ഗിരിധർ എന്നിവർ സമീപം.

കൊച്ചി : വെർച്വൽ ഓഫിസ് സ്പേസ്ദാതാക്കളായ വിസ്താര രണ്ടാംഘട്ട പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി. കാനൻഷെഡ് റോഡിൽ നടന്ന ചടങ്ങിൽ എറണാകുളം ഹനുമാൻ കോവിൽ മേൽശാന്തി രാഘവേന്ദ്ര സ്വാമി കാർമികത്വം വഹിച്ചു.

കോർപ്പറേറ്റുകൾ, എസ്എംഇകൾ, വ്യക്തിഗത സംരംഭകർ എന്നിവർക്ക് കൊമേഴ്സ്യൽ സ്പേസുകൾ ലഭ്യമാക്കുന്ന 9000 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ് പുതിയ പദ്ധതി.