പുതിയ എസ്‌കവേറ്റർ നിരയുമായി ഷ്വിങ് സ്റ്റെറ്റർ

Posted on: July 10, 2019

കൊച്ചി : ഷ്വിങ് സ്റ്റെറ്റർ ഇന്ത്യ (എസ് .എസ് .ഐ) പുതുതലമുറ എക്‌സ് സി എം ജി ഹൈഡ്രോളിക് എക്‌സ്‌കവേറ്ററുകൾ അവതരിപ്പിച്ചു. എക്‌സ് ഇ 80 സി, എക്‌സ് ഇ 1401, എക്‌സ് ഇ 215 സി എന്നീ മൂന്ന് മോഡലുകളാണ് ഷ്വിങ് സ്റ്റെറ്റർ വിപണിയിലിറക്കിയത്. നിർമാണ, ഖനന മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് പുതിയ ഉപകരണങ്ങൾ സഹായകരമാകുമെന്ന് കമ്പനി അവകാശപ്പെട്ടു.

ക്രൊളർ ഹൈഡ്രോളിക് എക്‌സ്‌കവേറ്ററുകളുടെ ആവശ്യം ഈ മേഖലയിൽ വർധിച്ചു വരുന്നത് കണക്കിലെടുത്താണ് പുതിയ ഉപകരണങ്ങൾ ഷ്വിങ് സ്റ്റെറ്റർ വിപണിയിലിറക്കിയത്. കൺസ്ട്രക്ഷൻ, എക്‌സ്‌കവേഷൻ, മൈനിംഗ്, ഏർത് വർക്ക്, ക്വാറി, റോഡ് നിർമാണം എന്നിവയ്ക്ക് ക്രൊളർ ഹൈഡ്രോളിക് എസ്‌കവേറ്റർ ഉപയോഗിച്ചുവരുന്നു. ഫോറസ്റ്ററി, റീസൈക്കിളിംഗ്, ഡെമോളിഷൻ, നദീ ശുചീകരണം, വെള്ളത്തിനടിയിലുള്ള പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നവയാണ് പുതിയ ഉപകരണങ്ങൾ. നിർമാണ, ഖനന മേഖലകളിൽ വേഗവും സുരക്ഷയും വർധിപ്പിക്കാൻ പുതിയ എസ്‌കവേറ്ററുകൾ സഹായിക്കും.

മികച്ച പ്രവർത്തനം, നിയന്ത്രണം, കാര്യക്ഷമത, ഊർജലാഭം, ദീർഘനാൾ ഈടുനിൽക്കുന്ന എക്‌സ് ഫ്രെയിം, സുഗമവും സുരക്ഷിതവുമായ ഓപ്പറേഷൻ, ലഘുവായ പരിപാലനം തുടങ്ങിയവയാണ് പുതിയ ഉപകരണങ്ങളുടെ മേന്മ.

TAGS: Schwing Stetter |