ആനന്ദിനും ഇഷയ്ക്കും 452 കോടിയുടെ ബംഗ്ലാവ്

Posted on: December 15, 2018

മുംബൈ : ലോകത്തിലെ ഏറ്റവും വിലയേറിയ വസതിയായ ആന്റിലിയയില്‍ നിന്നു മുകേഷ് അംബാനിയുടെ മകള്‍ ഇഷ പോകുന്നത് കൂറ്റന്‍ ബംഗ്ലാവ് ഗുലിറ്റയിലേക്ക്. ഇഷയുടെ ഭര്‍ത്താവ് ആനന്ദ് പിരാമലിനായി അദേഹത്തിന്റെ കുടുംബം 2012 ല്‍ 452 കോടി മുടക്കി വാങ്ങിയതാണിത്. 5 നിലകളില്‍ 50,000 ചതുരശ്രയടി വലുപ്പമുള്ള ബംഗ്ലാവില്‍ ഒരുക്കിയിട്ടുള്ളത് അത്യാധുനിക സൗകര്യങ്ങളാണ്.

ആന്റിലിയയില്‍ നിന്നു നാലര കിലോമീറ്റര്‍ അകലെ വര്‍ളി സീഫെയ്‌സ് മേഖലയില്‍ കടലിന് അഭിമുഖമായാണ് ഗുലിറ്റ. ചില്ലു ജാലകങ്ങള്‍ തുറന്നാല്‍ കടല്‍ക്കാറ്റേല്‍ക്കാം. അകലെ ബാന്ദ്ര – വര്‍ളി കടല്‍പ്പാലം കാണാം. അടുക്കള, ഭക്ഷണമുറി, ഓഫീസ് മുറി, പഠന മുറി, വീട്ടുജോലിക്കാരുടെ മുറികള്‍ എന്നിവയാണ് ആദ്യ മൂന്ന് നിലകളില്‍. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒത്തുചേരാനുള്ള ഹാളാണ് നാലാമത്തെ നില. അഞ്ചാം നിലയിലാണ് കിടപ്പുമുറികള്‍. 20 കാറുകള്‍ വീട്ടു പരിസരത്ത് പാര്‍ക്കു ചെയ്യാം. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനിയില്‍ നി്ന്നാണ് പിരാമല്‍ കുടുംബം ഈ കെട്ടിടം വാങ്ങിയത്.