നൂതന ഹൗസിംഗ് പദ്ധതികളുമായി എം ജെ ഇൻഫ്രാസ്ട്രക്ടച്ചർ

Posted on: October 22, 2016

mj-infra-pressmeet-big

കൊച്ചി : എംപിഎസ് ഗ്രൂപ്പിന്റെ റെസിഡൻഷ്യൽ നിർമ്മാണവിഭാഗമായ എം ജെ ഇൻഫ്രാസ്ട്രക്ടച്ചർ ആൻഡ് ബിൽഡേഴ്‌സ് കൊച്ചിയിൽ രണ്ട് വൻ റെസിഡൻഷ്യൽ പദ്ധതികൾ കൂടി പ്രഖ്യാപിച്ചു. കൊച്ചിയിൽ ദേശീയ പാതയ്ക്ക് അടുത്ത് വൈറ്റില, തൈക്കൂടത്ത്, എം ജെ ലൈഫ് സ്‌റ്റൈൽ അബ്‌സല്യൂട്ട്്, രാജനഗരിയായ തൃപ്പൂണിത്തുറയിലെ ആംബിയൻസ് എന്നീ രണ്ട് ലക്ഷ്വറി പദ്ധതികൾക്കാണ് എം ജെ ഇൻഫ്രാസ്ട്രക്ടച്ചർ തുടക്കംകുറിച്ചത്. ഇതോടൊപ്പം തന്നെ ഇടപ്പള്ളി ലുലൂ മാളിനടുത്ത് പൂർത്തിയാക്കിയ ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പദ്ധതിയായ അജിന്റോയുടെ താക്കോൽദാന ചടങ്ങും നടന്നു.

തൃപ്പൂണിത്തുറയിൽ സീപോർട്ട്-ഏയർപോർട്ട് റോഡിനോട് ചേർന്ന് എല്ലാ ആധുനിക സൗകര്യങ്ങളും കോർത്തിണക്കിയിട്ടുള്ള ലക്ഷ്വറി അപ്പാർട്ട്‌മെന്റ് സമുച്ചയമാണ് ആംബിയൻസ്. ഇൻഫോപാർക്ക്, കാക്കനാട്, കളമശേരി, ആലുവ, ഇടപ്പള്ളി എന്നിവിടങ്ങളിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ലൊക്കേഷനിലുള്ള ആംബിയൻസ് നിർദിഷ്ട മെട്രോ സ്‌റ്റേഷനിൽ നിന്നും വളരെ അടുത്താണ്. ആരാധനാലയങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തുന്നതിനും സഹായകമാണ്.

സ്‌കൈ വില്ല ആശയത്തിലധിഷ്ടിധമായ നിർമ്മാണപദ്ധതി കൂടിയാണിത്. പ്രകൃതിഭംഗിക്കും, പബ്ലിക്ക് അമനിറ്റീസിനും കൂടുതൽ പ്രാധാന്യം നൽകുന്ന നിർമ്മാണ രീതിയാണ് ആംബിയൻസിൽ അവലംബിച്ചിരിക്കുന്നത്.

കൊച്ചിയിലെ ഏറ്റവും പ്രധാന ഹോട്ട്‌സ്‌പോട്ട് ആയ വൈറ്റിലയിൽ മൊബിലിറ്റി ഹബിനും നിർദിഷ്ട മെട്രോ സ്‌റ്റേഷനും തൊട്ടടുത്ത് എല്ലാ ആധുനിക സൗകര്യങ്ങളും ഒത്തിണക്കയാണ് എം ജെ ലൈഫ് സ്റ്റൈൽ അബ്‌സല്യൂട്ട് ഒരുങ്ങുന്നത്. നഗരത്തിന്റെ സൗകര്യങ്ങൾ തൊട്ടടുത്ത് ലഭിക്കുമ്പോൾ തന്നെ , പ്രശാന്തമായ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകിയുള്ള വാസ്തുശൈലിയാണ് ഈ ലക്ഷ്വറി അപ്പാർട്ട്‌മെന്റിന്റെ നിർമ്മാണത്തിൽ അവലംബിച്ചിരിക്കുന്നത്.

കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലായി ഏഴ് പദ്ധതികളാണ് എം ജെ ഇൻഫ്രാസ്ട്രക്ടച്ചർ ആൻഡ് ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നടപ്പാക്കി വരുന്നത്. ഇതിനു പുറമേ ബാംഗലുരു, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് എം ജെ ഇൻഫ്രാസ്ട്രക്ടച്ചർ പാർപ്പിട പദ്ധതികൾ നടപ്പാക്കി വരുന്നത്.

റിയൽ എസ്റ്റേറ്റ്, ടൂറിസം, ഹോസ്പിറ്റാലിറ്റി, മൈനിംഗ്, കൺസ്ട്രക്ഷൻ, അഗ്രികൾച്ചർ, ക്രൂഡ് ഓയിൽ എന്നീ മേഖലകളിലായി വിദേശത്തും, ഇന്ത്യയിലും വൻ നിക്ഷേപം ഉള്ള എം പി എസ് ഗ്രൂപ്പിന്റെ ഹൗസിംഗ് വിഭാഗമാണ് എം ജെ ഇൻഫ്രാസ്ട്രക്ടച്ചർ.

എം പി എസ് ഗ്രൂപ്പ് ചെയർമാൻ എം. പി. ഷംസുദ്ദീൻ, എം ജെ ഇൻഫ്രാസ്ട്രക്ടച്ചർ ഡയറക്ടർ ബാബു പ്രസാദ്, എം.പി.എസ്. ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് താഹിർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.