ടാറ്റാ ഹൗസിംഗ് ഓൺലൈൻ എക്‌സിബിഷൻ

Posted on: July 10, 2015

Tata-Housing-Projects-Big

ന്യൂഡൽഹി : ടാറ്റാ ഹൗസിംഗ് ജൂലൈ 13 മുതൽ 15 വരെ പാർപ്പിട പദ്ധതികളുടെ ഓൺലൈൻ എക്‌സിബിഷൻ സംഘടിപ്പിക്കുന്നു. ഏഴ് നഗരങ്ങളിലെ 11 പദ്ധതികളിലായി 200 യൂണിറ്റുകളാണ് വിൽക്കാൻ ലക്ഷ്യമിടുന്നത്. 13 ലക്ഷത്തിനും 50 ലക്ഷത്തിനും മധ്യേയാണ് വില.

ഓൺലൈനായി പാർപ്പിടങ്ങൾ വാങ്ങുന്നവർക്ക് വീട്ടിൽ അധികമായി ഒരു മുറി കൂടി സൗജന്യമായി നൽകും. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ടാറ്റാ ഹൗസിംഗ് ഓൺലൈനായി 1,500 ഓളം പാർപ്പിടങ്ങൾ വില്പന നടത്തിയിട്ടുണ്ട്. മുംബൈ, കോൽക്കത്ത, അഹമ്മദാബാദ്, ബംഗലുരു, ചെന്നൈ, പൂനെ എന്നിവിടങ്ങളിലെ പാർപ്പിട പദ്ധതികളാണ് ഓൺലൈനിൽ അവതരിപ്പിക്കുന്നത്.