ടാറ്റ ഹൗസിംഗ് ദക്ഷിണമേഖലയ്ക്കായി പ്രത്യേക പ്രചാരണമൊരുക്കുന്നു

Posted on: June 3, 2021

കൊച്ചി : പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡവലപ്‌മെന്റ് കമ്പനിയായ ടാറ്റ ഹൗസിംഗ് ഡവലപ്‌മെന്റ് കമ്പനി ഈ സാമ്പത്തികവര്‍ഷത്തില്‍ ദക്ഷിണ മേഖലയ്ക്കായി ആദ്യ പ്രചാരണത്തിന് തുടക്കം കുറിച്ചു. മഹാമാരിയുടെ രണ്ടാം തരംഗത്തിനിടെ വീട് വാങ്ങുന്നവര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന രീതിയില്‍ പ്രത്യേകം രൂപപ്പെടുത്തിയതാണ് ഈ കാമ്പയിന്‍.

അനിശ്ചിതത്വത്തിന്റെ ഇക്കാലത്ത് ഉപയോക്താക്കളുടെ താത്പര്യം മനസിലാക്കുന്നതിനായി വീടുവാങ്ങുന്നവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് ആഴത്തിലുള്ള ഗവേഷണം നടത്തിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കി, വീടുവാങ്ങുന്നവര്‍ക്ക് ഇണങ്ങുന്ന രീതിയില്‍, അവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് സാമ്പത്തിക പിന്തുണ ലഭ്യമാക്കിയാല്‍ വീട് വാങ്ങുന്നത് എളുപ്പത്തിലാക്കാന്‍ സഹായിക്കുമെന്നും മനസിലാക്കി.

ബുക്കിംഗ് തുകയുടെ നൂറ് ശതമാനവും കാഷ്ബായ്ക്ക് നല്‍കുന്നതിലൂടെ വീട് വാങ്ങുന്നവര്‍ക്ക് വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന സേവിംഗ് പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. പുറമേ നിന്നുള്ള ഒരു സാമ്പത്തികസ്ഥാപനത്തിന്റെ പിന്തുണയോടെ പന്ത്രണ്ട് മാസത്തേയ്ക്ക് ഇഎംഐ അടയ്ക്കാതിരിക്കാനുള്ള സൗകര്യം, ബുക്ക് ചെയ്ത് 30 ദിവസത്തിനകം പിന്‍വലിച്ചാല്‍ യാതൊരു കാന്‍സലേഷന്‍ നിരക്കും ഈടാക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളും പദ്ധതിയുടെ ഭാഗമാണ്.

ഈ ഓഫറിന്റെ കാലാവധി 2021 ജൂണ്‍ 30 വരെയാണ്. ടാറ്റ ഹൗസിംഗിന്റെ റെസിഡന്‍ഷ്യല്‍ പ്രോജക്ടുകളായ കൊച്ചിയിലെ ത്രിത്വം, ബംഗളുരുവിലെ ദ പ്രോമോണ്ട്, ന്യൂഹാവന്‍ ബംഗളുരു, ചെന്നൈയിലെ സാന്റോറിനി, ന്യൂ ഹാവന്‍ റിബ്ബണ്‍ വാക്ക്, ക്രെസന്റ് എന്‍ക്ലേവ് എന്നിവയ്ക്കാണ് ഈ ഓഫര്‍ ബാധകമാവുക. (12 മാസത്തെ ഇഎംഐ ഇളവ് ക്രെസന്റ് എന്‍ക്ലേവിന് ബാധകമല്ല.)

ഉപയോക്താക്കളുടെ ആവശ്യമെന്താണ് എന്നതിനാണ് പ്രത്യേക പ്രാധാന്യം നല്കുന്നതെന്ന് ടാറ്റ റിയാല്‍റ്റി ആന്‍ഡ് ഇന്‍ഫ്രസ്ട്രക്ചര്‍ ലിമിറ്റഡ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ സര്‍ത്തക് സേഥ് പറഞ്ഞു. ഈ മഹാമാരിയുടെ ഇക്കാലത്ത് കാഷ്ബാക്ക്, ഇഎംഐയില്‍ ഇളവ് എന്നിവയൊക്കെയാണ് ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് വിപണിയിലേയ്ക്ക് ഇറങ്ങുന്നതിന് അനുയോജ്യമായ സമയമാണിതെന്നാണ് 62 ശതമാനം ആളുകളും കരുതുന്നതെന്ന് സിഐഐ-അനാറോക്ക് സര്‍വെ വ്യക്തമാക്കുന്നു. മില്ലേനിയല്‍സ് വീടുകള്‍ സ്വന്തമാക്കുന്നതിനാണ് പ്രാധാന്യം നല്കുന്നത്. വിപണിയുടെ സെന്റിമെന്റ്‌സ് മനസിലാക്കിയാണ് ഉപയോക്തൃകേന്ദ്രീകൃതമായ സാമ്പത്തിക പിന്തുണ നല്കുന്നതിനുള്ള പ്രചാരണത്തിന് ടാറ്റ ഹൗസിംഗ് തുടക്കമിടുന്നത്.

ടാറ്റ ഹൗസിംഗിന്റെ ദക്ഷിണമേഖലയിലെ ആഡംബര പ്രോജക്ടുകളായ ബംഗളുരുവിലെ പ്രോമോണ്ട്, കൊച്ചിയിലെ ത്രിത്വം എന്നിവ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 50-60 ശതമാനം വളര്‍ച്ച നേടിയിരുന്നു. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ഈ ആഡംബര പ്രോപ്പര്‍ട്ടികളില്‍ എന്‍ആര്‍ഐകളാണ് കൂടുതല്‍ താത്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍, രണ്ടാം പകുതിയില്‍ ആഭ്യന്തര ആവശ്യകത വര്‍ദ്ധിച്ചു.

 

TAGS: Tata Housing |