വീടുവാങ്ങാൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായി ടാറ്റാ വാല്യൂ ഹോംസ്

Posted on: October 27, 2014

Tata-Housing-CS

ടാറ്റാ ഹൗസിംഗ് ഡവലപ്‌മെന്റ് കമ്പനിയുടെ സബ്‌സിഡിയറിയായ ടാറ്റ വാല്യൂ ഹോംസ് വീടുവാങ്ങുന്നതിനായി ലോകത്തിലെ ആദ്യത്തെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. www.tatavaluehomes.com എന്ന പേരിലുള്ള വെബ്‌സൈറ്റിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ പ്രോപ്പർട്ടികൾ ലോകത്ത് എവിടെനിന്നും വാങ്ങാം. മൂന്നു ലളിതമായ ഘട്ടങ്ങളിലായി ലൊക്കേഷൻ തെരഞ്ഞെടുത്ത്, വിശദാംശങ്ങൾ നോക്കി, 30,000 രൂപ മുടക്കി ഓൺലൈനായി ബുക്ക് ചെയ്യാൻ അവസരം നല്കുന്നതാണ് പുതിയ വെബ്‌സൈറ്റ്.

അഹമ്മദാബാദ്, ബാംഗലുരു, മുംബൈ, ചെന്നൈ, പൂണെ എന്നീ നഗരങ്ങളിലെല്ലാം ഒരേ വിലയ്ക്ക് വീടുകൾ വാങ്ങാൻ ഇപ്പോൾ അവസരമുണ്ട്. ഇതാദ്യമായാണ് വിവിധ നഗരങ്ങളിലെ വസ്തുക്കൾക്ക് ഒരേ വില അവതരിപ്പിക്കുന്നത്. ഒരു ബിഎച്ച്‌കെ വീടുകൾക്ക് 29.9 ലക്ഷം രൂപയും രണ്ടു ബിഎച്ച്‌കെ വീടുകൾക്ക് 39.9 ലക്ഷവും രണ്ട് ബിഎച്ച്‌കെ ലാർജ് വീടുകൾക്ക് 49.9 ലക്ഷം രൂപയും മൂന്നു ബിഎച്ച്‌കെ വീടുകൾക്ക് 59.9 ലക്ഷം രൂപയുമാണ് വില.

ടാറ്റാ വാല്യൂ ഹോംസ് ഇതുവരെ ഒരു ദശലക്ഷം ചതുരശ്രയടി റെസിഡൻഷ്യൽ സ്‌പേസ് വിറ്റഴിച്ചുകഴിഞ്ഞു. 300 കോടി രൂപ വില വരുന്ന 700 യൂണിറ്റുകൾക്ക് തുല്യമാണിത്. യുവാക്കളാണ് കൂടുതലായി വീടുകൾക്കായി പണം മുടക്കുന്നത്.