തലയോട്ടി തുറന്ന് തലച്ചോറിലെ മുഴ നീക്കി ലൂര്‍ദ് ആശുപത്രി

Posted on: July 21, 2023

 

കൊച്ചി : തലയാട്ടി തുറന്നുള്ള ശസ്ത്രക്രിയയിലൂടെ രോഗിയുടെ തലച്ചോറിലെ മുഴ നീക്കി ലൂര്‍ദ് ആശുപത്രി.

ആലപ്പുഴ സ്വദേശിയായ അറുപകാരിക്കാണു ശസ്ത്രക്രിയ നടത്തിയത്. തലയോട്ടി മുകളില്‍നിന്നു താഴേക്കു തുറന്നു തലച്ചോറില്‍ നിന്നു മൂക്കു വരെ പടര്‍ന്നനിലയിലുള്ള മുഴയാണ് അതിസകീര്‍ണമായ രീതിയയിലൂടെ നീക്കിയത്.

രോഗി സുഖം പ്രാപിച്ചു വരുന്നതായി ശസ്ത്രക്രിയാ വിഭാഗം ജോണ്‍, ന്യൂറോ സര്‍ജന്‍ അര്‍ജുന്‍ ചാക്കോ, പ്ലാസ്റ്റിക് സര്‍ജന്‍ ഡോ.ചാക്കോ സിറിയക്, അനസ്തീസിയ വിഭാഗത്തിലെ ഡോ. ശോഭാ ഫിലിപ് എന്നിവര്‍ പറഞ്ഞു.