ലൂര്‍ദ് ഹോസ്പിറ്റലില്‍ ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മാനേജ്മന്റ് ക്ലിനിക്

Posted on: January 17, 2022


കൊച്ചി : ലൂര്‍ദ് ഹോസ്പിറ്റലില്‍ ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മാനേജ്മന്റ് ക്ലിനിക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപെട്ട വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് നിര്‍വഹിച്ചു. ഫലപ്രദമായ വേദന കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും പുതിയ നടപടിക്രമങ്ങള്‍ നല്‍കുന്നതില്‍ ലൂര്‍ദ് ഹോസ്പിറ്റലിന്റെ അതിനൂതന സംരംഭമാണ് ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മാനേജ്മന്റ് ക്ലിനിക്ക് എന്ന് ഡയറക്ടര്‍ ഫാ. ഷൈജു അഗസ്റ്റിന്‍ തോപ്പില്‍ പറഞ്ഞു.

പലപ്പോഴും ആശുപത്രിയില്‍ വരുന്ന ഭൂരിഭാഗം ആള്‍ക്കാര്‍ക്കും സര്‍ജറി കൊണ്ടോ മരുന്നുകള്‍ കൊണ്ടോ വേദന മാറാറുണ്ട്. പക്ഷെ ചിലര്‍ക്ക് ഈ വേദന വിട്ടുമാറാതെ നില്‍ക്കുന്നത് കാണാം. സാധാരണമായി കാണുന്ന നടുവേദന, നാഡീസംബന്ധമായ വേദനകള്‍, പേശി അസ്ഥിബന്ധവേദന, മൃദുവായ ടിഷ്യൂ ക്ഷതങ്ങള്‍, ഞരമ്പുകള്‍ക്ക് ഉണ്ടാവുന്ന വേദന, പേശികളില്‍ ഉണ്ടാകുന്ന ക്ഷതങ്ങള്‍, എന്നിവയ്ക്ക് ഫലപ്രദമായ ഉപാധി കൂടിയാണ് ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മാനേജ്മന്റ് ക്ലിനിക്ക്.

വിഷാദ രോഗത്തിലേക്ക് വരെ എത്തിപ്പെടാന്‍ ഇടയുള്ളതിനാല്‍ വേദനയുടെ ഉറവിടം കണ്ടുപിടിക്കാന്‍ അതി നൂതനമായ രീതിയില്‍ അള്‍ട്രാ- സൗണ്ട് സ്‌കാന്‍ ഉപയോഗിച്ച് വേദന സംവഹിക്കുന്ന ഞെരമ്പുകളെ കണ്ടുപിടിച്ച് അത് നിര്‍ജീവമാക്കുന്നു. ഇങ്ങനെ പല തലങ്ങളിലുള്ള ചികിത്സ രീതികളും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മാനേജ്‌മെന്റ്‌ലുടെ സാധ്യമാകുന്നു എന്നും എല്ലാം തിങ്കള്‍ വെള്ളി ദിവസങ്ങളിലും ഉച്ചയ്ക്ക് ശേഷം 2 – 4 മണി വരെ ക്ലിനിക് സൗകര്യം ലഭ്യമാണെന്നും ഡോ .ടിഷ ആന്‍ ബാബു പറഞ്ഞു.