ലോക വന്ധ്യതാ നിവാരണ ദിനത്തോടനുബന്ധിച്ച് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Posted on: November 1, 2021

 

 

 

                                     

 

 

കൊച്ചി : എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ലോക വന്ധ്യതാ നിവാരണ ദിനാചരണത്തോടനുബന്ധിച്ച് ദമ്പതികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു .കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ക്ക് തികച്ചും സ്വാഭാവിക രീതിയിലുള്ള ഗര്‍ഭധാരണം ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ സാധ്യമാക്കുക എന്ന ലക്ഷ്യവുമായാണ് ലൂര്‍ദ് സെന്റര്‍ ഫോര്‍ മോം ആന്‍ഡ് ബേബിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലൂര്‍ദ് ഫെര്‍ട്ടിലിറ്റി സെന്റര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

വന്ധ്യതയുടെ പല കാരണങ്ങളും വന്ധ്യത രോഗ വിദഗ്ധരുടെ സഹായത്തോടെയും , കൃത്യമായ രോഗനിര്‍ണയ മാര്‍ഗ്ഗങ്ങളിലൂടെയും , ചികിത്സാരീതികളോടുള്ള തുറന്ന സമീപനത്തിലൂടെയും, കുടുംബാംഗങ്ങളുടെ പരിപൂര്‍ണ പിന്തുണയിലൂടെയും പരിഹരിക്കാന്‍ സാധ്യമാക്കുന്നതാണ് .ഇതിനായി നവംബര്‍ രണ്ടാം തീയതി രാവിലെ 9 .30 ന് ദമ്പതികള്‍ക്കായി ലൂര്‍ദ് ആശുപത്രിയില്‍ സൗജന്യ വന്ധ്യത നിവാരണ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നവംബര്‍ 2 മുതല്‍ നവംബര്‍ 30 വരെ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 ദമ്പതികള്‍ക്കു ഡോക്ടറുടെ കണ്‍സള്‍ട്ടേഷനും പ്രിവിലേജ് കാര്‍ഡും സൗജന്യമായി നല്‍കും.

കൂടാതെ തുടര്‍ ചികിത്സകള്‍ക്ക് 10% ഇളവുകളും നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സൗജന്യ വന്ധ്യത നിവാരണ ബോധവല്‍ക്കരണ ക്ലാസ്സുകളിലും മെഡിക്കല്‍ ക്യാമ്പിലും പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ലൂര്‍ദ് ഇന്‍ഫര്‍മേഷന്‍ ഡെസ്‌കുമായി ബന്ധപ്പെടുക .0484 412 1234 / 1233