കോവിഡ് പരിശോധനയ്ക് NABL അംഗീകാരമുള്ള നൂതന സാങ്കേതിക വിദ്യയുമായി ലൂര്‍ദ് ആശുപത്രി

Posted on: July 21, 2021

കൊച്ചി : അതിനൂതനവും ചിലവു കുറഞ്ഞതും അതിവേഗം പരിശോധനാഫലം ലഭ്യമാക്കുന്നതുമായ RT-LAMP കോവിഡ് ടെസ്റ്റിംഗിനുള്ള NABL അംഗീകാരം ലൂര്‍ദ് ആശുപത്രിക്ക്. ആശുപത്രിയില്‍ നടത്തിയ ഔദ്യോഗിക ചടങ്ങില്‍ ബഹു കൊച്ചി മേയര്‍ അഡ്വ. അനില്‍ കുമാറില്‍ നിന്നും പാത്തോളജി വിഭാഗം മേധാവി ഡോ പ്രിയ മറിയം കുരുവിളയും മൈക്രോബയോളജിസ്‌റ് ഡോ. രഞ്ജിനി ജോസഫ്ഉം ചേര്‍ന്ന് NABL അംഗീകാര പത്രം ഏറ്റു വാങ്ങി .

RT-PCR ടെസ്റ്റിംഗിനേക്കാള്‍ കൃത്യത യുള്ളതും തെറ്റായ പോസിറ്റീവ് ഫലങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തതും താരതമ്യേനെ ചിലവു കുറഞ്ഞതുമാണ് RT-LAMP ടെസ്റ്റിംഗ്. RT-LAMP സാങ്കേതിക വിദ്യയില്‍ അതിഷ്ടിതമായ MISPA LUME എന്ന ഉപകരണവും LUMESCREEN എന്ന കിറ്റുമാണ് ടെസ്റ്റിംഗിനായി ഉപയോഗിക്കുന്നത്. 2-8 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കാനാകും എന്നതാണ് ലൂം- സ്‌ക്രീന്‍ കിറ്റിന്റെ പ്രത്യേകത.

ഒരേ സമയം 16 സാംപിളുകള്‍ പരിശോധിക്കാം എന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ സാമ്പിളുകള്‍ ഏറെ കൃത്യതയോടെ പരിശോധിക്കാം എന്നതിനാല്‍ കോവിഡ് ടെസ്റ്റ് റിസള്‍ട്ടിനായുള്ള നീണ്ട കാത്തിരിപ്പുകള്‍ക്കും ഇതോടെ വിരാമമാവുകയാണ് .

ലൂര്‍ദ് ആശുപത്രിയില്‍ കോവിഡ് രോഗബാധിതരായി ചികിത്സത തേടിയ നവജാത ശിശുക്കള്‍ മുതല്‍ പ്രായമായ രോഗികള്‍ക്ക് വരെ ഏറ്റവും ഫലപ്രദമായ ചികിത്സത നല്‍കിയ വിവിധ വിഭാഗങ്ങളില്‍ സേവനം ചെയ്യുന്ന കണ്‍സള്‍റ്റന്റ് ഡോക്ടര്‍മാരെയും ചടങ്ങില്‍ ആദരിച്ചു. ആശുപത്രി ഡയറക്ടര്‍ ഫാ ഷൈജു അഗസ്റ്റിന്‍ തോപ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസ്സോസിയേറ്റ് ഡയറക്ടര്‍ ഫാ ജോര്‍ജ്‌സെക്യുര അഭിസംബോധന ചെയ്തു സംസാരിച്ചു.