മിസ്പ കൗണ്ട് എക്‌സ് ഹെമറ്റോളജി അനലൈസർ

Posted on: September 15, 2020

കൊച്ചി : അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ്  തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ബ്ലഡ് സെല്‍ കൗണ്ടര്‍ മിസ്പ കൗണ്ട് എക്‌സ് മെഡിക്കല്‍ വിപണിയിലെത്തി. എല്‍ ആന്‍ഡ് ടി ടെക്‌നോളജി ആന്‍ഡ് സര്‍വീസസുമായി സഹകരിച്ചാണ് ഹെമറ്റോളജി അനലൈസര്‍ വികസിപ്പിച്ചിട്ടുള്ളത്.

അഗാപ്പേ ഡയഗ്‌നോസിക്‌സ് മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോണ്‍ ഉപകരണം അവതരിപ്പിച്ചു. ആഭ്യന്തര വിപണിയില്‍ 1.99 ലക്ഷം രൂപയ്ക്ക് ഉത്പന്നം നല്‍കാന്‍ സാധിക്കുമെന്നും ഇതോടെ രക്ത വിശകലനച്ചെലവ് ഇതോടെ ഗണ്യമായി കുറയുമെന്നും തോമസ് ജോണ്‍ പറഞ്ഞു.