അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ് ബ്ലഡ് സെൽ കൗണ്ടർ വികസിപ്പിച്ചു

Posted on: April 11, 2019

കൊച്ചി : അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ്, എൽ ആൻഡ് ടി ടെക്‌നോളജി സർവീസസിന്റെ സാങ്കേതിക സഹകരണത്തോടെ ഇന്ത്യയിൽ ആദ്യമായി തദ്ദേശീയ ബ്ലഡ് സെൽ കൗണ്ടർ വികസിപ്പിച്ചു.

അഗാപ്പെ മാനേജിംഗ് ഡയറക്ടർ തോമസ് ജോണും എൽ ആൻഡ് ടി ടെക്‌നോളജി സർവീസസ് സി ഒ ഒ ഭൂപേന്ദ്ര ഭാട്ടെയും ചേർന്ന് ബ്ലഡ് സെൽ കൗണ്ടർ പുറത്തിറക്കി. മുരളീധര ഹൊസഹള്ളി, അഗാപ്പെ ഡയറക്ടർ മീന തോമസ്, ഡി. എം. വാസുദേവൻ, വർഗീസ് എൻ. ഔസേഫ് തുടങ്ങിയവർ പങ്കെടുത്തു.