കല്യാൺ സിൽക്‌സ് ദുബായ് ഖിസൈസ് ഷോറൂം തുറന്നു

Posted on: May 3, 2021

ദുബായ് : കല്യാണ്‍ സില്‍ക്‌സിന്റെ ദുബായിലെ ഏറ്റവും വലിയ ഷോറൂം ഖിസൈസില്‍ മൂസ ഹസന്‍ മുഹമ്മദ് അല്‍ബ്‌ളൂഷി ഉദ്ഘാടനം ചെയ്തു.

സാല്‍പ ആന്‍ഡ് മേനോന്‍ മാനേജിംഗ് ഡയറക്ടര്‍ ഉണ്ണിമേനോന്‍ ഭദ്രദീപം തെളിയിച്ചു. അരീക്ക ജനറല്‍ ട്രേഡിംഗ് എല്‍.എല്‍.സി. ചെയര്‍മാന്‍ വി.ഒ. സെബാസ്റ്റ്യന്‍ ആദ്യവില്പന നടത്തി.

ജോയ് ആലുക്കാസ് എക്‌സ്ചേഞ്ച് മാനേജിംഗ് ഡയറക്ടര്‍ ആന്റണി, ഫ്‌ലോറ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഹസന്‍, കല്യാണ്‍ സില്‍ക്‌സ് യു.എ.ഇ. റീജണല്‍ മാനേജര്‍ ധനില്‍ കല്ലാട്ട് എന്നിവര്‍ സന്നിഹിതരായി. ഗള്‍ഫ് മേഖലയിലെ കല്യാണ്‍ സില്‍ക്‌സിന്റെ ആറാമത്തേതും ഏറ്റവും വലിയ ഷോറൂമുമാണ് ഖിസൈസില്‍ ഉദ്ഘാടനം ചെയ്തത്.

കരാമ, മീനാബസാര്‍, ഷാര്‍ജ, അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലാണ് കല്യാണ്‍ സില്‍ക്‌സിന്റെ മറ്റ് അന്താരാഷ്ട്ര ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.

 

TAGS: Kalyan Silks |