ആഗോള ഗോള്‍ഡ് കണ്‍വന്‍ഷന്‍ ദുബായില്‍

Posted on: October 30, 2020

കൊച്ചി : ഐ.ബി.എം.സി ഇന്റര്‍നാഷണല്‍ ആതിഥ്യമരുളുന്ന ആഗോള ഗോള്‍ഡ് കണ്‍വന്‍ഷന്‍ നവംബര്‍ 23 ന് ദുബായ് ബുര്‍ജ് ഖലീഫയിലെ അര്‍മാനിയില്‍ നടക്കും. ആഗോളതലത്തില്‍ സ്വര്‍ണ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ മേഖലയില്‍ നിന്നുള്ള പ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളുമടക്കം പങ്കെടുക്കും. കോവിഡ് 19 പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചായിരിക്കും സമ്മേളനം നടക്കുക.

മന്ത്രിമാര്‍, ഡിപ്ലോമാറ്റിക് പ്രതിനിധികള്‍, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, യു എസ് എന്നിവിടങ്ങളില്‍ നിന്നുള്ള വ്യവസായ പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുക്കും. സ്വര്‍ണ വ്യാപാരം, നിക്ഷേപം, സംയുക്ത സംരംഭ സാധ്യതകള്‍, കയറ്റുമതി, ഇറക്കുമതിഖനനം, ആഭരണ നിര്‍മാണം തുടങ്ങി സമസ്ത മേഖലകളിലെയും പ്രതിസന്ധികളും സാധ്യതകളും വെല്ലുവിളികളും കണ്‍വന്‍ഷനില്‍ ചര്‍ച്ച ചെയ്യും. കഴിഞ്ഞ വര്‍ഷം ഐ ബി എം സി സംഘടിപ്പിച്ച യു.എ.ഇ.- ആഫ്രിക്ക ഗോള്‍ഡ് കണ്‍വന്‍ഷന്റെ വിജയത്തെ തുടര്‍ന്നാണ് ഇത്തവണ ആഗോള സമ്മേളനം സംഘടിപ്പിക്കുന്നത്.

ആഗോള സ്വര്‍ണ വ്യാപാരത്തിന്റെ ഹബ്ബായി യു.എ.ഇ യെ വളര്‍ത്തുക എന്ന ലക്ഷ്യവും ആഗോള ഗോള്‍ഡ് കണ്‍വെന്‍ഷനുണ്ടെന്ന് ഐ ബി എം സി – യു എ ഇ ചെയര്‍മാന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഹാമിദ് പറഞ്ഞു.

ആഗോള സ്വര്‍ണ വ്യാപാര മേഖലയെ ശക്തിപ്പെടുത്താനും യു എ ഇ യിലെ ബിസിനസ്, നിക്ഷേപ അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താനുള്ള ക്രിയാത്മക ചര്‍ച്ചകള്‍ ഇത്തവണത്തെ സമ്മേളനത്തിലുണ്ടാകുമെന്ന് ഐ ബി എം സി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.കെ. സജിത്കുമാര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.globalgoldconvention.com