സൗദി യാമ്പുവില്‍ ലുലുമാള്‍

Posted on: August 27, 2020

ജിദ്ദ : സൗദിയിലെ തുറമുഖ നഗരമായ യാമ്പുവില്‍ പ്രമുഖ റീട്ടെയില്‍ സ്ഥാപനമായ ലുലു ഗ്രൂപ്പ് ഷോപ്പിംഗ് മാള്‍ ആരംഭിക്കുന്നു. 300 മില്യന്‍ സൗദി റിയാല്‍ (600 കോടി രൂപ) മുതല്‍ മുടക്കിയാണ് മദീനയിലെ പ്രധാന നഗരമായ യാമ്പുവില്‍ 10 ഏക്കര്‍ സ്ഥലത്ത് ഷോപ്പിംഗ് സമുച്ചയം പണിയുന്നത്.

പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ അഞ്ഞൂറില്‍പ്പരം മലയാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന് യൂസഫലി പറഞ്ഞു.