എയർലൈനുകൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഒമാൻ

Posted on: December 31, 2020


മസ്‌കത്ത് : കോവിഡ് ചട്ടങ്ങള്‍ പാലിക്കാത്ത വിമാനക്കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികളെന്ന് സിവില്‍ വ്യോമയാന അതോറിറ്റി. വരികയും പോകുകയും ചെയ്യുന്ന വിമാനങ്ങള്‍ക്ക് ഇതു ബാധകം. യാത്രക്കാര്‍
മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

രാജ്യത്തു വരുന്ന നയതന്ത്ര പ്രതിനിധികളടക്കം 7 ദിവസം ക്വാറന്റീനില്‍ കഴിയണം. മറ്റുള്ളവര്‍ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയുടെ ഫലം ഹാജരാക്കണം. വിമാനത്താവളത്തില്‍ വീണ്ടും പിസിആര്‍ പരിശോധന ഉണ്ടാകും.