ഒമാൻ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് സ്വകാര്യവത്കരിക്കുന്നു

Posted on: October 23, 2019

മസ്‌ക്കറ്റ് : ഒമാനിലെ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് സ്വകാര്യവത്കരിക്കുന്നു. മുവാസലാത്തിന് കീഴിലുള്ള നഖ്ൽ ഇലക്ട്രോണിക് കമ്പനിയാകും ബസുകളും ഫെറികളും സർവീസ് നടത്തുക. കര,സമുദ്ര പൊതുഗതാഗത മേഖലകൾ ഒരു കുടക്കീഴിലാകും.നിലവിലെ സർവീസ് കാര്യക്ഷമത ഉറപ്പുവരുത്താനും പ്രകടനം നിരന്തരം മെച്ചപ്പെടുത്താനുമാണിതെന്ന് കമ്പനി സി ഇ ഒ അഹ്മദ് അൽ ബലൂഷി പറഞ്ഞു.

പദ്ധതികൾക്കും നിക്ഷേപങ്ങൾക്കും ടെൻഡറുകൾ പുറപ്പെടുവിക്കാനുള്ള ഉത്തരവാദിത്വവും ഈ കമ്പനിക്കാകും. മുവാസലാത്തിന് പെർമിറ്റ് നൽകുന്നതിന് പകരം ടെൻഡറിലൂടെയാകും സൂർ, നിസ്വ പോലുള്ള നഗരങ്ങളിലെ ഭാവിയിലെ പൊതുഗതാഗത സൗകര്യങ്ങളുണ്ടാകുക. സർവീസ് നടത്താനുള്ള കരാറുകൾ നേടുന്നതിലൂടെ രാജ്യത്തെ സ്വകാര്യ മേഖലക്ക് ദേശീയ ഗതാഗത കമ്പനി (മുവാസലാത്ത്)യുമായും ദേശീയ ഫെറി കമ്പനിയുമായും മത്സരിക്കാനാകും.