കൊച്ചിയിലേക്ക് രണ്ടാമത്തെ പ്രതിദിന സർവീസുമായി ഒമാൻ എയർ

Posted on: November 20, 2015

Oman-Air-B-737-800-big

മസ്‌ക്കറ്റ് : ഒമാൻ എയർ മസ്‌ക്കറ്റിൽ നിന്നും കൊച്ചിയിലേക്ക് രണ്ടാമത്തെ പ്രതിദിന സർവീസ് ആരംഭിക്കുന്നു. മസ്‌ക്കറ്റിൽ നിന്ന് ബംഗലുരുവിലേക്കും രണ്ടാമത്തെ പ്രതിദിന സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ബോയിംഗ് 737-800, 737-900 എയർക്രാഫ്റ്റുകളാണ് സർവീസിന് ഉപയോഗിക്കുന്നത്.

മസ്‌ക്കറ്റ് – ഗോവ പ്രതിവാര സർവീസ് ആഴ്ചയിൽ ആറു ദിവസമായി വർധിപ്പിച്ചു. ലക്‌നോയിലേക്കുള്ള സർവീസുകളുടെ എണ്ണം ആഴ്ചയിൽ 11 ഉം ജയ്പ്പൂരിലേക്ക് 10 മായി വർധിപ്പിക്കും. ഇന്ത്യയിലെ 11 ഡെസ്റ്റിനേഷനുകളിലേക്കാണ് ഒമാൻ എയർ സർവീസ് നടത്തുന്നത്.