ഒമാനിൽ ഇൻവെസ്റ്റ് ഇൻ ഇന്ത്യ സെമിനാർ

Posted on: January 18, 2016

Indra-Mani-Pandey-Indian-Am

മസ്‌ക്കറ്റ് : ഒമാനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ജനുവരി 20 ന് ഇൻവെസ്റ്റ് ഇൻ ഇന്ത്യ സെമിനാർ സംഘടിപ്പിക്കും. മസ്‌ക്കറ്റിലെ ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിലാണ് സെമിനാർ. ഇന്ത്യയിലേക്ക് ഒമാനി നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള സെമിനാറിൽ ഒമാനിലെ പ്രമുഖ ബിസിനസ് ഹൗസുകൾ, ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകൾ ബാങ്കുകൾ തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുക്കും.

ഒമാൻ വാണിജ്യ-വ്യവസായ മന്ത്രി ഡോ. അലി അൽ സുനൈദി സെമിനാറിൽ മുഖ്യാതിഥിയായിരിക്കും. ഒമാനിലെ ഇന്ത്യൻ അംബാസഡർ ഇന്ദ്രിര മണി പാണ്ഡെ അധ്യക്ഷതവഹിക്കും.