ഡോ. വി. എം. എ. ഹക്കീമിന് എക്‌സലൻസ് അവാർഡ്

Posted on: September 15, 2019

തിരുവനന്തപുരം : മെഡിക്കൽ ടൂറിസം രംഗത്തെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ച് ഒമാനിലെ അൽ ഹക്കീം ഇന്റർനാഷണൽസ് ഫൗണ്ടറും ചെയർമാനുമായ ഡോ. വി. എം. എ ഹക്കീമിന് ബിസിനസ് എക്‌സലൻസ് അവാർഡ് സമ്മാനിച്ചു. തിരുവനന്തപുരം എസ് പി ഗ്രാൻഡ് ഡെയ്‌സ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള ഗതാഗത വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രനാണ് അവാർഡ് സമ്മാനിച്ചത്. ഹക്കീമിനുവേണ്ടി ഭാര്യ റസിയ ഹക്കീം അവാർഡ് ഏറ്റുവാങ്ങി.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെക്കാലമായി മെഡിക്കൽ ടൂറിസം രംഗത്ത് ശ്രദ്ധേയമായ സംഭാവന അർപ്പിക്കുന്ന സംരംഭകനായ ഡോ. ഹക്കീം. തുർക്കിയിലും അമേരിക്കയിലുമൊക്കെ നടന്ന വ്യത്യസ്ത ചടങ്ങുകളിൽ വിവിധ അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

കേരള സ്‌റ്റേറ്റ് സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മധു രാമാനുജൻ, ബിസ്‌ഗേറ്റ് ചെയർമാൻ ഡോ. ഷാജു കാരയിൽ, മാനേജിംഗ് ഡയറക്ടർ പ്രജോദ് പി. രാജ്, സി. ഒ അൻസാരി സലാം തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.