തുമ്പേ ഗ്രൂപ്പ് ഇന്ത്യയിൽ ആശുപത്രികൾ സ്ഥാപിക്കുന്നു

Posted on: May 31, 2016

Thumbay-Clinic-Big

ഹൈദരാബാദ് : യുഎഇയിലെ തുമ്പേ ഗ്രൂപ്പ് ഇന്ത്യയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ സ്ഥാപിക്കും. മംഗലാപുരം, ബംഗലുരു, മൈസൂർ, മുംബൈ എന്നിവിടങ്ങളിലാണ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ 100 കോടി രൂപ മുതൽമുടക്കുമെന്ന് തുമ്പേ ഹെൽത്ത്‌കെയർ ഡിവിഷൻ വൈസ് പ്രസിഡന്റ് അക്ബർ മൊയ്തീൻ തുമ്പേ പറഞ്ഞു.

ഹൈദരാബാദിൽ ന്യൂ ലൈഫ് ഹോസ്പിറ്റൽ ഏറ്റെടുത്ത് 250 കിടക്കകളോടെ വികസിപ്പിക്കും. 30 കോടി രൂപ ഇതിനായി ചെലവഴിക്കും. ജൂബിലി ഹിൽസിൽ മറ്റൊരു മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയും സ്ഥാപിക്കും. ഇന്ത്യയെ മെഡിക്കൽ ടൂറിസം ഹബാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് മെഡിക്കൽ ഡയറക്ടർ ശ്യാം സുന്ദർ പറഞ്ഞു.