ഡിസി ബുക്‌സ് മെഡിക്കൽ ടൂറിസം കോൺക്ലേവ് 24 ന്

Posted on: January 11, 2015

Medical-tourism-big

ഡിസി ബുക്‌സ് ഗ്രൂപ്പ് കേരളാ ടൂറിസം വകുപ്പുമായി ചേർന്ന് 24 ന് കൊച്ചിയിൽ മെഡിക്കൽ ടൂറിസം കോൺക്ലേവ് സംഘടിപ്പിക്കും. ഏണസ്റ്റ് ആൻഡ് യംഗും കോൺക്ലേവിനോട് സഹകരിക്കുന്നുണ്ട്. കൊച്ചിയിലെ റമദ റിസോർട്ടിൽ ടൂറിസം മന്ത്രി എ പി അനിൽകുമാർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. മെഡിക്കൽ ടൂറിസം, ഹൗ കേരള കാൻ കാഷ് ഇൻ ? എന്നതാണ് കോൺക്ലേവ് ചർച്ചചെയ്യുന്ന വിഷയം.

ടൂറിസം സെക്രട്ടറി ജി. കമല വർധന റാവു, സുമൻ ബില്ല, ഡോ. ആസാദ് മൂപ്പൻ, ഡോ. ഫിലിപ് അഗസ്റ്റിൻ, കെ. ജയകുമാർ, കെടിഡിസി ചെയർമാൻ വിജയൻ തോമസ് തുടങ്ങിയവർ കോൺക്ലേവിൽ പ്രസംഗിക്കും.