ഷാൽബൈ -ആർഎകെ ഹോസ്പിറ്റൽ സംയുക്തസംരംഭത്തിന് ധാരണ

Posted on: February 5, 2015

Shalby-Hospitals-mou-with-R

അഹമ്മദാബാദ് : ഷാൽബൈ ഹോസ്പിറ്റലും ദുബൈയിലെ ആർഎകെ ഹോസ്പിറ്റലും മിഡിൽഈസ്റ്റിൽ ടോട്ടൽ നീ റീപ്ലേസ്‌മെന്റ് സർജറി അവതരിപ്പിക്കാൻ ധാരണയായി. ഷാൽബൈ ഹോസ്പിറ്റലിലെ വിദഗ്ധർ ആർഎകെ ഹോസ്പിറ്റൽ സന്ദർശിച്ച് മുട്ട് മാറ്റിവയ്ക്കൽ-എടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകും.

ഈ രംഗത്ത് ഷാൽബൈ ഹോസ്പിറ്റൽ ചെയർമാനും ഓർത്തോപീഡിക്‌സ് വിഭാഗം തലവനുമായ ഡോ. വിക്രം ഷാ രൂപം നൽകിയ സീറോ ടെക്‌നിക്ക് സാങ്കേതികവിദ്യയിലാണ് ഷാൽബൈയുടെ മികവ്. സീറോ ടെക്‌നിക്ക് ഉപയോഗിച്ചാൽ ടോട്ടൽ നീ റീപ്ലേസ്‌മെന്റ് സർജറിക്ക് രണ്ടു മണിക്കൂറിൽ താഴെ സമയം മാത്രം മതി. ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നു മണിക്കൂറിനുള്ളിൽ രോഗിക്ക് നടക്കാനുമാകും. ഇതിലൂടെ മെഡിക്കൽ ടൂറിസം രംഗത്ത് ഷാൽബൈ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.