April 2024
ഇറാഖി എയർവേസ് വിമാനം കുവൈറ്റിൽ എമർജൻസി ലാൻഡിംഗ് നടത്തി
Posted on: August 1, 2016
കുവൈറ്റ് : ഇരട്ട എൻജിനുകളിലൊന്ന് പ്രവർത്തനരഹിതമായതിനെ തുടർന്ന് ഇറാഖി എയർവേസ് വിമാനം അടിയന്തരമായി കുവൈറ്റിൽ ലാൻഡ് ചെയ്തു. ബാഗ്ദാദിൽ നിന്നും ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട ഇറാഖി എയർവേസിന്റെ ബോയിംഗ് 767 വിമാനം ഇന്നലെ വൈകുന്നേരമാണ് കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ എമർജൻസി ലാൻഡിംഗിന് അനുമതി തേടിയത്.
പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 230 യാത്രക്കാരും സുരക്ഷിതരാണെന്ന് കുവൈറ്റ് എയർപോർട്ട് വക്താവ് അറിയിച്ചു. ഇവരെ പിന്നീട് ഇറാഖി എയർവേസിന്റെ എയർബസ് എ-321 വിമാനത്തിൽ ഇന്ത്യയിലേക്ക് അയച്ചു.
TAGS: Airbus 321 Aircrafts | Baghdad - Newdelhi Flights | Boeing 767 Aircrafts | Iraqi Airways | Kuwait International Airport |
ലുലു എക്സ്ചേഞ്ച് കുവൈറ്റിലെ ഫിന്‍ഡാസില്‍ 32-ാമത്തെ ശാഖ തുറന്നു
ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഭക്ഷ്യോത്സവം
കുവൈറ്റിലേക്കുള്ള വിമാനങ്ങളിൽ പരമാവധി 35 യാത്രക്കാർ മാത്രം
ലുലു എക്സ്ചേഞ്ചില്‍ സെന്റ് സ്മാര്‍ട്ട്, വിന് സ്മാര്‍ട്ട് ക്യാമ്പയിന്
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങി