കുവൈത്ത് എയർപോർട്ട് സാധാരണനിലയിലാകാൻ വൈകും

Posted on: November 20, 2018

കുവൈത്ത് സിറ്റി : അപ്രതീക്ഷിത പ്രളയത്തിൽ വ്യോമഗതാഗതം തടസപ്പെട്ട കുവൈത്ത് എയർപോർട്ടിന്റെ പ്രവർത്തനം സാധാരണനിലയിലാകാൻ ഇനിയും ദിവസങ്ങൾ വേണ്ടി വരും. റൺവേയിൽ വെള്ളംകയറിയതിനെ തുടർന്ന് വിമാനത്താവളം അടച്ചിട്ടതോടെ യാത്രക്കാർ പ്രതിസന്ധിയിലായി.

വിവധ വിമാന കമ്പനികളുമായി സഹകരിച്ച് ഇപ്പോയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുവാനുള്ള നടപടികൾ ആരംഭിച്ചതായി കുവൈറ്റ് വ്യോമയാന വകുപ്പ് അറിയിച്ചു. കുവൈത്ത് എയർവേസ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ പലതും ഫ്‌ളൈറ്റുകൾ റീ ഷെഡ്യൂൾ ചെയ്തു. റദ്ദാക്കിയ പല സർവീസുകളും ഇനിയും പുനക്രമീകരിച്ചിട്ടില്ല.

വിമാന കമ്പനികളിൽ പലതും യാത്രകാർക്ക് ടിക്കറ്റ് റീഫണ്ട് അനുവദിച്ചിട്ടുണ്ട്. അപ്രതീക്ഷിത പ്രകൃതി ദുരുന്തമായതിനാൽ യാത്രക്കാർ സാഹചര്യം മനസിലാക്കി സഹകരിക്കണമെന്ന് കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അഭ്യർത്ഥിച്ചു.