തൃശൂര്‍ ജില്ലയില്‍ നെറ്റ്വര്‍ക്ക് വിപുലീകരിക്കാന്‍ എയര്‍ടെല്‍

Posted on: March 7, 2024

തൃശൂര്‍ : ഭാരതി എയര്‍ടെല്‍, തങ്ങളുടെ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ കൂടുതല്‍ സൈറ്റുകള്‍ വിന്യസിച്ചു. അധിക സൈറ്റുകള്‍ വോയ്‌സ്, ഡേറ്റ കണക്റ്റിവിറ്റി എന്നിവയിലെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തും. ചാവക്കാട്, കൊടുങ്ങല്ലൂര്‍, മുകുന്ദപുരം, തലപ്പിള്ളി, തൃശൂര്‍ എന്നീ താലൂക്കുകളിലെ ഉപയോക്താക്കള്‍ക്ക് ഈ നെറ്റ്വര്‍ക്ക് വര്‍ധനയുടെ പ്രയോജനം നേരിട്ട് ലഭിക്കും.

എയര്‍ടെല്‍ റൂറല്‍ എന്‍ഹാന്‍സ്‌മെന്റ് പദ്ധതിയുടെ ഭാഗമായാണ് നെറ്റ്വര്‍ക്ക് വിപുലീകരണം. 2024ഓടെ രാജ്യത്തെ 60,000 ഗ്രാമങ്ങളില്‍ നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം. നെറ്റ്വര്‍ക്ക്
കപ്പാസിറ്റി വര്‍ധിപ്പിക്കുക, ഗ്രാമങ്ങളിലേക്കും ബന്ധമില്ലാത്ത പ്രദേശങ്ങളിലേക്കും സേവനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോഫൈബര്‍ കപ്പാടെ പുതിയ ഒപ്റ്റിക് ഫൈബര്‍ വിന്യസിക്കാനും എയര്‍ടെല്ലിന് പദ്ധതിയുണ്ട്. പുതിയ സിറ്റി കൂട്ടിച്ചേര്‍ക്കുന്നത് ഈ മേഖലയിലെ അതിവേഗ ഡേറ്റ സേവനങ്ങള്‍ക്കുള്ള ആവശ്യകതയ്ക്ക് അനുസരിച്ചുള്ള വളര്‍ച്ചയെ സഹായിക്കും.

TAGS: Airtel |