ഇന്ത്യയില്‍ ഐ-ഫോണ്‍ നിര്‍മിക്കാന്‍ പദ്ധതിയുമായി ടാറ്റാ ഗ്രൂപ്പ്

Posted on: September 10, 2022

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മിക്കാന്‍ ചര്‍ച്ച നടത്തി ടാറ്റാ ഗ്രൂപ്പ്, ആപ്പിളിന്റെ തായ്വാനിലെ വിതരണക്കാരുമായാണ് ടാറ്റാ ഗ്രൂപ്പ് ചര്‍ച്ച നടത്തിയത്. ദക്ഷിണേഷ്യന്‍ രാജ്യത്ത് ഐഫോണുകള്‍ വിതരണം ചെയ്യാന്‍ ഇന്ത്യയില്‍ ഒരു ഇലക്‌ട്രോണിക്‌സ് നിര്‍മാണ സംയുക്ത സംരംഭം സ്ഥാപിക്കുക എന്നതാണ് ടാറ്റാ ഗ്രൂപ്പ് മുന്നോട്ടു വെക്കുന്ന ആശയം.

ഒരു ഇന്ത്യന്‍ കമ്പനി ഐഫോണുകള്‍ നിര്‍മിക്കുന്നത് നിര്‍മാതാക്കള്‍ക്കും ഉത്തേജനമാകും. കൂടാതെ, നിര്‍മാണത്തിനും വിതരണത്തിനുമായി ഇന്ത്യയെ പരിഗണിക്കാന്‍ മറ്റ് ആഗോള ഇലക്ട്രോണിക്‌സ് ബ്രാന്‍ഡുകളെ പ്രേരിപ്പിക്കാനും ഇതിനു കഴിയും.

വിതരണ ശൃംഖല, നിര്‍മാണം എന്നിവയില്‍ തായ്വാന്‍ കമ്പനിയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനാണ് ടാറ്റാ ഗ്രൂപ്പ് ശ്രമിക്കുന്നത്. കരാര്‍ വിജയകരമാണെങ്കില്‍, ഐഫോണുകള്‍ നിര്‍മിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയായി ടാറ്റായെ മാറ്റാന്‍കഴിയും. നിലവില്‍ ഇലക്ട്രോണിക്‌സ്, ടെക് നിര്‍മാണ മേഖലകളാണ് ടാറ്റാ ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

TAGS: Tata |