ലോകകപ്പ് ആഘോഷമാക്കാന്‍ ഫുട്ബോള്‍ ഫിയെസ്റ്റ കാമ്പയിനുമായി ഫെഡറല്‍ ബാങ്ക്

Posted on: December 6, 2022

 

കൊച്ചി: ലോകകപ്പ് ഫുട്ബോള്‍ ആഘോഷമാക്കാന്‍ നിരവധി സമ്മാനങ്ങള്‍ അണിനിരത്തിക്കൊണ്ടുള്ള ഫുട്ബോള്‍ ഫിയെസ്റ്റ കാമ്പയിന് ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു.

സമൂഹമാധ്യമ ഉപയോക്താക്കള്‍ക്കുള്ള സമ്മാനപദ്ധതികളും അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി, ബ്രാന്‍ഡഡ് ജഴ്സി അണിഞ്ഞ് ഫുട്ബോള്‍ മൈതാനത്തെ ആരവങ്ങള്‍ക്കു നടുവില്‍ നിന്ന് ചിത്രീകരിച്ചതെന്നു തോന്നിപ്പിക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) ഫില്‍റ്ററും ഇന്‍സ്റ്റഗ്രാമില്‍ ബാങ്ക് അവതരിപ്പിച്ചു. ബാങ്കിന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ലഭിക്കുന്ന ഫില്‍റ്റര്‍ ഉപയോഗിച്ച് കാമറ സെല്‍ഫി മോഡിലാക്കി ഗോള്‍ എന്നു പറഞ്ഞ് സെല്‍ഫി എടുക്കുക. ഈ ചിത്രമെടുത്ത് ഫെഡറല്‍ ബാങ്കിനെ (@federalbanklimited) ടാഗ് ചെയ്ത് FootballFiesta എന്ന ഹാഷ്ടാഗിനൊപ്പം പോസ്റ്റ് ചെയ്യുമ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ബാങ്ക് ഓഫര്‍ ചെയ്യുന്നു.

‘ലോകത്ത് എവിടെയാണെങ്കിലും മൈതാനത്തെ ആഘോഷത്തില്‍ പങ്കാളിയാകുന്ന പ്രതീതി നല്‍കുന്ന സവിശേഷ അനുഭവമാണ് ഓഗ്മെന്റഡ് റിയാലിറ്റി ഫില്‍റ്റര്‍ നല്‍കുന്നത്. ഇടപാടുകാരെ ആവേശപ്പെടുത്തുന്നത് എന്തെല്ലാമാണെന്നറിയാന്‍ അവരുടെ കൂടെ ചേരുന്ന രീതിയാണ് ഫെഡറല്‍ ബാങ്ക് പിന്തുടരുന്നത് ,’ ബാങ്കിന്റെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എം വി എസ് മൂര്‍ത്തി പറഞ്ഞു.

ഫുട്ബോള്‍ ലോകകപ്പ് അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ബാങ്കിന്റെ മ്യൂസിക്കല്‍ ലോഗോയുടെ ദൃശ്യാവിഷ്‌കാരവും ഫെഡറല്‍ ബാങ്ക് പുറത്തിറക്കി. ഈ ഫുട്ബോള്‍ സീസണില്‍ തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് കാഴ്ച്ചക്കാരെ പ്രചോദിപ്പിക്കുന്നതാണ് ഈ ദൃശ്യവിരുന്ന്.

എആര്‍ ഫില്‍റ്റര്‍ https://www.instagram.com/ar/476688071114796/

വിഡിയോ https://youtu.be/K00OnI89yTw

 

 

TAGS: Federal Bank |