ഉഷ ഇന്റര്‍നാഷണല്‍-മുംബൈ ഇന്ത്യന്‍സ് സഹകരണം തുടരും

Posted on: September 7, 2020

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള ഉഷ ഇന്റര്‍നാഷലിന്റെ പങ്കാളിത്തം തുടര്‍ച്ചയായി ഏഴാം വര്‍ഷവും തുടരും.

ഈ മാസം മൂന്നാം വാരത്തില്‍ യു എ യിലാരംഭിക്കുന്ന പതിമൂന്നാമത് ഐപിഎല്‍ ടൂര്‍ണമെന്റില്‍ ഉഷയുടെ ധനസഹായത്തിന് പകരമായി മുംബൈ ഇന്ത്യന്‍സ് കളിക്കാരുടെ തൊപ്പിയുടെയും ഹെല്‍മെറ്റിന്റെയും മുന്‍ഭാഗം വശങ്ങളിലായി ഉഷയുടെ ലോഗോ പതിക്കുന്നതാണ്. മത്സരാരംഭത്തിനു മുന്‍പ് ടോസ്സിടുമ്പോള്‍ മാറ്റിലും ലോഗോ പ്രദര്‍ശിപ്പിക്കും.

ഗ്രൗണ്ടില്‍ കാണികളില്ലാത്ത ഇത്തവണത്തെ മത്സരങ്ങളില്‍ ടിവിയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരാന്‍ പാകത്തില്‍ വന്‍തോതില്‍ എല്‍ഇഡി സ്‌ക്രീനുകളുടെ സാന്നിദ്ധ്യം സ്റ്റേഡിയത്തിലുണ്ടാവും. ബൗളിംഗ് സമയത്തു കുറെയേറെ ഓവറുകളുടെ ഇടയില്‍ ഈ സ്‌ക്രീനുകളില്‍ ഉഷയുടെ ലോഗോ ഉണ്ടായിരിക്കും.

ഇതോടൊപ്പം തന്നെ മുംബൈ ഇന്ത്യന്‍സ് മത്സരിക്കുന്ന ദിവസങ്ങളില്‍ കാണികള്‍ക്കായി ഓണ്‍ലൈന്‍ മത്സരങ്ങളും ഉഷ സംഘടിപ്പിക്കുന്നുണ്ട്. ഉഷയുടെ ഇടപാടുകാര്‍ക്ക് മുംബൈ ഇന്ത്യന്‍സ് താരങ്ങളുമായി ഡിജിറ്റലായി സംവദിക്കാനുള്ള അവസരം ലഭ്യമാക്കും. താരങ്ങളെക്കുറിച്ചുള്ള പ്രത്യേക പരിപാടികളും ഡിജിറ്റലായി അവതരിപ്പിക്കപ്പെടും.

TAGS: USHA |