67 പുതിയ ഉല്‍പന്നങ്ങളുമായി ഉഷ

Posted on: March 10, 2020

കൊച്ചി: ചെന്നൈയില്‍ നടന്ന ചടങ്ങില്‍ 67 പുതിയ ഗൃഹോപകരണങ്ങള്‍ ഉഷാ ഇന്റര്‍നാഷണല്‍ വിപണിയിലിറക്കി. ലസ്ട്രാ ഗ്യാസ് കുക്‌ടോപ്പുകള്‍, ഇന്‍ഡക്ഷന്‍ കുക്‌ടോപ്പുകള്‍, തണ്ടര്‍ ബോള്‍ട്ട്, ട്രൈ എനര്‍ജി മിക്‌സര്‍ ഗ്രൈന്ററുകള്‍, റൈസ് കുക്കറുകള്‍, വൈറ്റ് ഗ്രൈന്ററുകള്‍, എയര്‍ കൂളര്‍, സ്മാര്‍ട് തേപ്പ്‌പെട്ടികള്‍ എന്നിവ ഇതില്‍പെടുന്നു.

ഗൃഹോപകരണ രംഗത്തെ ഏറ്റവും വലിയ മൂന്ന് കമ്പനികളിലൊന്നെന്ന സ്ഥാനം അരക്കിട്ടുറപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള ഈ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിച്ചതെന്ന് ഉഷാ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് (അപ്ലയര്‍സസ്) സൗരഭ് ബൈഷാഖ്യ പറഞ്ഞു. 2022 ആവുമ്പോഴേക്ക് വിപണി വിഹിതത്തില്‍ കാര്യമായ വര്‍ധനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

TAGS: USHA |