ഗൃഹോപകരണങ്ങള്‍ക്ക് ഓഫറുകളുമായി ഉഷ

Posted on: August 24, 2019

കൊച്ചി : ഉഷാ ഇന്റര്‍നാഷണലിന്റെ ഗൃഹോപകരണങ്ങള്‍, തേപ്പ്‌പെട്ടി, ഹോം ഡ്രൈ തുടങ്ങിയവയ്ക്ക് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു.സെപ്തംബര്‍ 20 വരെയാണ് ഓഫര്‍.

ഹാന്റ് ബ്ലന്റര്‍, കുക് ടോപ് തുടങ്ങി രണ്ടെണ്ണം ഒന്നിച്ച് വാങ്ങുമ്പോള്‍ 6600 രൂപ വരെ ലാഭിക്കാന്‍ സാധിക്കും. ഹോം ഡ്രൈ, സ്റ്റീം അയണ്‍ എന്നിവയാണെങ്കില്‍ 35 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. മിക്‌സര്‍ ഗ്രൈന്റര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, ഒറ്റിജി ഇനങ്ങള്‍ എന്നിവയ്ക്കും ഓഫര്‍ ബാധകമാണെന്ന് ഉഷാ ഇന്റര്‍നാഷണല്‍ കാറ്റഗറി മാര്‍ക്കറ്റിങ് ഹെഡ് (ഹോം അപ്ലയന്‍സസ്) സ്ലീം ഡോഡ പറഞ്ഞു.

കേരളം ഉഷയുടെ മുന്‍ഗണനാ വിപണിയാണെന്ന് ചൂണ്ടിക്കാട്ടിയ സ്ലീം, കമ്പനിയുടെ ഓണം ഓഫറുകള്‍ ഓണാഘോഷത്തിന് മാറ്റുകൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അഭിപ്രായപ്പെട്ടു.

TAGS: USHA |