ഉഷാ തയ്യല്‍ മെഷീനുകള്‍ക്ക് ഓണം ഓഫര്‍

Posted on: August 20, 2019

ഓണം പ്രമാണിച്ച് കേരളത്തിലേക്ക് മാത്രമായി ഉഷാ തയ്യല്‍ മെഷീനുകള്‍ക്ക് രണ്ട് തരത്തിലുള്ള ഓഫര്‍ പ്രഖ്യാപിച്ചു. ഉഷാ ഇന്‍ഡസ്ട്രിയല്‍ മെഷീന്‍ (ഡിഐ ആന്റ് ഐജിഎം) വാങ്ങുന്നവര്‍ക്ക് 1400 രൂപ വിലയുള്ള ഹെവിവെയ്റ്റ് ഇലക്ട്രിക് അയേണ്‍ 3710 സൗജന്യമായി നല്‍കുന്നു എന്നതാണ് ആദ്യത്തെ ഓഫര്‍.

പഴയ ഡൊമസ്റ്റിക് ഇന്‍ഡസ്ട്രിയല്‍ മെഷീനു പകരമായി പുതിയ ഉഷ ഇന്‍ഡസ്ട്രിയല്‍ ഗാര്‍മെന്റ് മെഷീന്‍ തെരഞ്ഞെടുക്കുമ്പോള്‍ 8000 രൂപ ഡിസ്‌കൗണ്ട് അനുവദിക്കുമെന്നതാണ് രണ്ടാമത്തെ ഓഫര്‍. പഴയ മെഷീന്റെ ബ്രാന്റ് ഏതായാലും പ്രശ്‌നമില്ല. ഓഫര്‍ രണ്ടും സെപ്തംബര്‍ 20 വരെയാണ് ബാധകം.

പുതുതായി തയ്യല്‍ മെഷീന്‍ വാങ്ങുന്നവര്‍ക്കും പുതിയ മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നവര്‍ക്കും സുവര്‍ണാവസരമാണിതെന്ന് ഉഷാ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് (സ്വീവിങ് മെഷീന്‍ ബിസിനസ്) ഹര്‍വീന്ദര്‍ സിങ് പറഞ്ഞു.

TAGS: USHA |